ആർഎൽവി രാമകൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ പ്രതിക്ഷേധവുമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ആർഎൽവി കോളേജിലെ മുൻ വിദ്യാർത്ഥിയും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം ഉന്നയിച്ചതിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിക്ഷേധം. രാമകൃഷ്ണന് ഐക്യദാർഢ്യവുമായി ക്യാമ്പസിൽ വിദ്യാർത്ഥികൾ ബാനറുകൾ കെട്ടി. നിറം അല്ല, ജാതി അല്ല, കലയാണ്, കലക്കെന്ത് നിറം? ആർ എൽ വി രാമകൃഷ്ണന് ഐക്യദാർഢ്യം എന്നിങ്ങനെ എഴുതിയ ബാനറുകളാണ് ഉയർന്നത്. കലാമണ്ഡലം സത്യഭാമയുടെ പരിപാടികൾ ബഹിഷ്കരിക്കണം എന്നാണ് കോളേജ് പ്രിൻസിപ്പളിൻ്റെ പ്രതികരണം. […]
© Copyright News4media 2024. Designed and Developed by Horizon Digital