web analytics

റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന രണ്ട്‌ യുവാക്കളെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു; പോലീസുകാർ നൽകിയ ‘സമ്മാനം’ ലോക്കപ്പ് വാസവും ജയിൽജീവിതവും; കള്ളക്കേസിൽ കോടതി കുറ്റവിമുക്തയാക്കി; ഇനി അറിയേണ്ടത് കള്ളപരാതി കൊടുത്ത പൊലീസുകാരന് എന്ത് സംഭവിക്കുമെന്ന്; പാതയോരത്ത് ചക്കയും ഇളനീരും നാരങ്ങവെള്ളവും വിറ്റ് ജീവിക്കുന്ന മൂവാറ്റുപുഴക്കാരി റീനയുടേത് സമാനതകളില്ലാത്ത പോരാട്ട വിജയം

തൃശ്ശൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന രണ്ട്‌ യുവാക്കളെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതിന് ജയിലിൽ കിടക്കേണ്ടി വന്ന വീട്ടമ്മ. ഒരു നല്ലകാര്യം ചെയ്തതിനു മൂവാറ്റുപുഴയിലെ റീന മത്തായിക്ക് (48) ആണ് ഈ ദുരവസ്ഥയുണ്ടായത്. ഇവർക്ക് ചില പോലീസുകാർ നൽകിയ ‘സമ്മാനം’ ലോക്കപ്പ് വാസവും ജയിൽജീവിതവും. കള്ളക്കേസുണ്ടാക്കി 35 ദിവസം ജയിലിൽ അടച്ചു. ഒടുവിൽ റീന മത്തായിയുടെ പോരാട്ടം ഫലം കാണുന്നു. ഇനി അറിയേണ്ടത് റീനയെ കുടുക്കിയവരെ പൊലീസ് ശിക്ഷിക്കുമോ എന്നാണ്. മൂവാറ്റുപുഴയിൽ പാതയോരത്ത് ചക്കയും ഇളനീരും നാരങ്ങവെള്ളവും വിറ്റ് ജീവിക്കുന്ന റീനയുടേത് സമാനതകളില്ലാത്ത പോരാട്ട വിജയമാണ്.

2015-ലെ തിരുവോണനാളിൽ തൃശ്ശൂർ കുട്ടനെല്ലൂരിലെ കൂട്ടുകാരി സിജിയുടെ ഫ്‌ളാറ്റിലേക്ക് കാറോടിച്ച് വരുംവഴി സമീപമുള്ള കുരിശുമൂലയിൽ റോഡപകടം കണ്ടു രക്തത്തിൽ കുളിച്ചുകിടക്കുന്ന രണ്ടു യുവാക്കളേയും കാറിൽ കയറ്റി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാൽ റോഷിൻ, ജെറിൻ എന്നീ രണ്ട് യുവാക്കളും രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ റീനയുടെ കാറിൽ മറ്റൊരു വാഹനം തട്ടി. ഇതേപ്പറ്റി തൃശ്ശൂർ ട്രാഫിക് സ്റ്റേഷനിലെത്തി പരാതിയും നൽകി.

കുട്ടനെല്ലൂരിലെ കൂട്ടുകാരിയുടെ ഫ്‌ളാറ്റിലെത്തി കാറിലെ രക്തം കഴുകിക്കളയുന്നതിനിടെ രണ്ട് പൊലീസുകാർ അവിടെയെത്തി. ആരെ കൊന്നിട്ട് തെളിവ് നശിപ്പിക്കുകയാണെന്ന്‌ േചാദിച്ച് മർദിച്ചു. പിന്നീട് കാർ അടക്കം റീനയെ ഒല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം ലോക്കപ്പിലിട്ടു. പുറത്തിറങ്ങി ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയിലും പരാതിപ്പെട്ടതോടെ സിവിൽ പൊലീസ് ഓഫീസർ കെ.കെ. അജുവിനെ സസ്‌പെൻഡ് ചെയ്തു. അജുവിന്റെ ജോലി നഷ്ടമാകുമെന്ന അവസ്ഥയെത്തിയതോടെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. അങ്ങനെ അജുവിന് ജോലി തിരികെ കിട്ടി. അതിന് ശേഷമായിരുന്നു പ്രതികാരം.

പിന്നീട് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് റീനയെ വിളിച്ച് ഹാജരാകാൻ നിർദ്ദേശിച്ചു. റീനയ്‌ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. പൊലീസുകാരനായ അജുവിനെ, റീന കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. 35 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. പൊലീസുകാർ ഉൾപ്പെടെ 11 സാക്ഷികളുണ്ടായിരുന്നെങ്കിലും റീനയ്ക്ക് ഈ കേസുമായി ബന്ധമില്ലെന്നു കണ്ട് തൃശ്ശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി പി.വി. റിജുല അവരെ കുറ്റവിമുക്തയാക്കി. ഇനി അറിയേണ്ടത് കള്ളപരാതി കൊടുത്ത പൊലീസുകാരന് എന്ത് സംഭവിക്കുമെന്നതാണ്.

റീനയ്ക്കുവേണ്ടി അഭിഭാഷകരായ വി.ആർ. ജ്യോതിഷ്, വി.കെ. സത്യജിത്ത്, കെ.ജെ. യദുകൃഷ്ണ എന്നിവർ ഹാജരായി. ഈ നിയമ പോരാട്ടമാണ് റീനയ്ക്ക് തുണയായത്.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ

മഹീന്ദ്ര എസ്‌യുവി: വീണ്ടും ഒന്നാം സ്ഥാനത്ത് സ്കോർപിയോ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ മഹീന്ദ്ര എസ്‌യുവികൾക്ക്...

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ

സിഗരറ്റ് നൽകാൻ വൈകിയതിൽ ക്രൂരമർദനം; കൊച്ചിയിൽ ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ സിഗരറ്റ്...

ബൈക്ക് പ്രേമം തലയ്ക്ക് പിടിച്ചു; കോഴിക്കോട് നഗരത്തെ നടുക്കി സ്കൂൾ വിദ്യാർഥികളുടെ വമ്പൻ ബൈക്ക് മോഷണ പരമ്പര

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടർച്ചയായി ബൈക്കുകൾ കാണാതാകുന്ന സംഭവത്തിൽ...

ഗോപി സുന്ദറുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അമൃത സുരേഷ്

ഗോപി സുന്ദറുമായി വേർപിരിഞ്ഞത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അമൃത സുരേഷ് കൊച്ചി: സംഗീതസംവിധായകൻ...

‘ഞാൻ മത്സരം കണ്ടില്ല, അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്’; ലോകകപ്പ് വിജയത്തിൽ അമിതാഭ് ബച്ചന്റെ രസകരമായ പ്രതികരണം

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നിലനിർത്തിയതിന് പിന്നാലെ...

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ് ഇടിഞ്ഞു

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ്...

Related Articles

Popular Categories

spot_imgspot_img