ഇസ്രായേൽ സൈന്യത്തിന് നൽകുന്ന എണ്ണ വിതരണം നിർത്തിയില്ലെങ്കിൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെ നേരിടേണ്ടിവരും; ആഗോള കുത്തക കമ്പനികൾക്ക് മുന്നറിയിപ്പുമായി യു.എൻ വിദഗ്ധര്‍

ഇസ്രായേൽ സൈന്യത്തിന് നൽകുന്ന എണ്ണ വിതരണം നിർത്തിയില്ലെങ്കിൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെ നേരിടേണ്ടിവരുമെന്നും വംശഹത്യാകുറ്റം ചുമത്തുമെന്നും എണ്ണ നൽകുന്ന ആഗോള കുത്തക കമ്പനികൾക്ക് മുന്നറിയിപ്പുമായി യു.എൻ വിദഗ്ധര്‍. ബ്രിട്ടീഷ് പെട്രോളിയം(ബി.പി), യു.എസ് കമ്പനികളായ ഷെവ്‌റോൺ, എക്‌സോൺ മൊബിൽ എന്നിവയ്ക്കാണ് രണ്ട് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രത്യേക യു.എൻ വിദഗ്ധൻ മിഷേൽ ഫഖ്രിയാണ് ഓയിൽ ചേഞ്ച് ഇന്റർനാഷനലിനെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ബി.പിയും ഷെവ്‌റോണും എക്‌സോണും ഇസ്രായേൽ സൈന്യത്തിന് എണ്ണ നൽകുന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഫഖ്രി പറഞ്ഞു.

യു.എസ്, ബ്രസീൽ, റഷ്യ, അസർബൈജാൻ, കസഖ്‌സ്താൻ എന്നീ രാജ്യങ്ങളിലൂടെയാണ് എണ്ണ എത്തിച്ചുനൽകുന്നത്. നടപടിയിലൂടെ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന വംശഹത്യാ കുറ്റങ്ങളിൽ കമ്പനികളും പങ്കാളികളാകുകയാണെന്ന് മിഷേൽ ഫഖ്രി ചൂണ്ടിക്കാട്ടി. എണ്ണ വിതരണം നിർത്തിയില്ലെങ്കിൽ ഇവർക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഫഖ്രിയുടെ കണ്ടെത്തലിനെ ഭവനാവകാശ വിഷയത്തിലുള്ള പ്രത്യേക യു.എൻ വിദഗ്ധൻ ബാലകൃഷ്ണൻ രാജഗോപാൽ പിന്തുണച്ചു.

Read Also: തിരഞ്ഞെടുപ്പ് സ്‌ക്വാഡ് റെയ്‌ഡ്‌; അനധികൃതമായി ലോറികളിൽ കടത്തിയ 14.70 ലക്ഷം രൂപ പിടികൂടി

spot_imgspot_img
spot_imgspot_img

Latest news

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Other news

ഹൈറേഞ്ച് കളികൾ; മറിയുന്നത് ലക്ഷങ്ങൾ

ഹൈറേഞ്ച് കളികൾ; മറിയുന്നത് ലക്ഷങ്ങൾ തൊടുപുഴ: ഇടുക്കിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ...

നവവധു ‌മരിച്ച നിലയിൽ

നവവധു ‌മരിച്ച നിലയിൽ തൃശൂർ: യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

മനോജ് അദാണി മുഖ്യപരിശീലകന്‍

മനോജ് അദാണി മുഖ്യപരിശീലകന്‍ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2 വിലെ...

ആദ്യരാത്രിക്ക് തൊട്ടുമുമ്പ് ഗർഭപരിശോധന നടത്തണമെന്ന്

ആദ്യരാത്രിക്ക് തൊട്ടുമുമ്പ് ഗർഭപരിശോധന നടത്തണമെന്ന് റാംപൂർ: ആദ്യരാത്രിക്ക് തൊട്ടുമുമ്പ് വരൻ വധുവിനോട് ആവശ്യപ്പെട്ടത്...

ഇത്തവണ സലി സാംസൺ നയിക്കും

ഇത്തവണ സലി സാംസൺ നയിക്കും തിരുവനന്തപുരം: ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ)...

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു...

Related Articles

Popular Categories

spot_imgspot_img