web analytics

ഭാര്യ ഉപേക്ഷിച്ചു പോയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; കുട്ടികളെ ഏറ്റെടുക്കാനാകില്ലെന്ന് യുവതിയും പറഞ്ഞതോടെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികൾ അനാഥരായി; ഒടുവിൽ കുട്ടികളെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

 

ചവറ: ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. മക്കളെ നോക്കാനാവില്ലെന്ന് അമ്മയും പറഞ്ഞതോടെ അനാഥരായത് അഞ്ചും മൂന്നും വയസ്സുള്ള കുട്ടികൾ. കൊല്ലം ചവറയിലാണ് സംഭവം. ചവറ പുതുക്കാട് ആർ.ആർ.നിവാസിൽ രാജേഷ് (43) ആണ് ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ രാജേഷിന്റ ഭാര്യ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കുട്ടികളെ ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് യുവതി സ്വീകരിച്ചത്. ഇതോടെ കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലാക്കി.

രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ 3 മുതൽ കാണാതായിരുന്നു. ജിഷയെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണതാണെന്നാണു പൊലീസ് നിഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. അച്ഛൻ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടികൾ സമീപ വീട്ടിൽ അറിയിച്ചതിനെത്തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്. കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാതിരുന്നതോടെ സുജിത്ത് വിജയൻപിള്ള എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ഇടപെടുകയും ശിശുക്ഷേമ സമിതി സ്ഥലത്ത് എത്തുകയും ചെയ്തു. ഇതിനിടെ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംരക്ഷിക്കാൻ കഴിയില്ലെന്നറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

കാസർകോട് അഭിഭാഷകയുടെ വീട്ടിൽ നടന്നത് സിനിമയെ വെല്ലുന്ന കവർച്ച

കാസർകോട്: ജില്ലയിലെ കുമ്പളയിൽ അതീവ സുരക്ഷയുള്ള ജനവാസ മേഖലയിൽ വൻ മോഷണം. ...

വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമെന്ന് രമേശ് ചെന്നിത്തല

വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമെന്ന് രമേശ്...

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും; അതും 5 വർഷത്തേക്ക്

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും;...

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക്

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക് ന്യൂഡൽഹി: ഡൽഹിയിൽ 2.8 തീവ്രതയുള്ള ഭൂചലനം...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

Related Articles

Popular Categories

spot_imgspot_img