അർധരാത്രി ടെറസിനു മുകളിൽ ബൂട്ട് ഇട്ടു ചവിട്ടുന്ന ശബ്ദം, വാട്ടർ ടാങ്കിൽ നിന്നു മഴ പോലെ വെള്ളം ഒഴുക്കിവിടൽ, ‌മേൽക്കൂരയിലേക്ക് കല്ലേറ്…ഏറ്റുമാനൂ‍രിലെ അജ്ഞാതനെ തേടി ഒരു നാട്

ഏറ്റുമാനൂർ: അർധരാത്രി ടെറസിനു മുകളിൽ ബൂട്ട് ഇട്ടു ചവിട്ടുന്ന ശബ്ദം, വാട്ടർ ടാങ്കിൽ നിന്നു മഴ പോലെ വെള്ളം ഒഴുക്കിവിടൽ, ‌മേൽക്കൂരയിലേക്ക് കല്ലേറ്. നിരന്തരമായി അജ്ഞാതൻ്റെ ശല്യം അനുഭവപ്പെടുന്നതായി കുടുംബത്തിന്റെ പരാതി. ഏറ്റുമാനൂ‍ർ തവളക്കുഴി കലാസദനത്തിൽ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയിൽ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്. അജ്ഞാതൻ ആരാണെന്നറിയുന്നതിനായി കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവം റസിഡൻസ് അസോസിയേഷനെ അറിയിക്കുകയും റെസിഡൻഷ്യൽ അംഗങ്ങളുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അർധരാത്രി കഴിയുന്നതോടെ വീടിന് മുകളിലെ ടെറസിൽ നിന്ന് പലവിധത്തിലുള്ള ശബ്ദം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബൂട്ടിട്ട് അമർത്തി ചവിട്ടി നടക്കുന്ന ശബ്ദം ആയിരുന്നു ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ആദ്യം കരുതിയത് മരപ്പട്ടിയൊ മറ്റെന്തെങ്കിലും ആയിരിക്കുമെന്നാണ്. പിന്നെ ടാങ്കിൽ നിന്ന് വെള്ളം ഒഴുക്കിവിടാൻ തുടങ്ങി. ടെറസിലെ ടാങ്കിലെ പൈപ്പ് ആക്‌സോ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ച നിലയിൽ കണ്ടെത്തി. ആക്‌സോ ബ്ലെയിഡ് സമീപത്ത് നിന്ന് കണ്ടെത്തി.

പിടികൂടാൻ രാത്രി ഉറക്കമൊഴിച്ച് കുടുംബം കാത്തിരുന്നുവെങ്കിലും അജ്ഞാതൻ രക്ഷപ്പെട്ടു. പിറ്റേദിവസം രാവിലെ മുയലിനെ വളർത്തുന്ന കൂട്ടിൽ പോയി നോക്കിയപ്പോൾ കാണുന്നത് ഒരു മുയലിനെ തല്ലിക്കൊന്നിട്ടിരിക്കുന്നതായാണ് കണ്ടെതെന്നും കുടുംബം പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത്

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത് മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാരിൽ ഒരാളാണ്...

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം തിരുവനന്തപുരം: പോലീസിന്റെ അതിക്രൂര മർദ്ദനങ്ങൾക്ക് ഇരയായവരുടെ...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img