300 -ൽ 310 മാർക്ക് മുതൽ 315 മാർക്ക് വരെ; നഴ്സിംഗ് പരീക്ഷക്ക് മാർക്ക് വാരിക്കോരി കൊടുത്ത് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്

ബെം​ഗളുരു: 300 -ൽ 310 മാർക്കും 315 മാർക്കും വരെ… ബെം​ഗളുരുവിൽ നഴ്സിം​ഗ് പഠിക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ ഫലമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (RGUHS) -ലെ ബിഎസ്‍സി നഴ്സിം​ഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷാഫലമാണ് വിവാദമായിരിക്കുന്നത്.

സംഭവം വിവാദമായതോടെ പരീക്ഷാഫലം പിൻവലിച്ച് പുതിയ റിസൽട്ട് പ്രഖ്യാപിച്ചെങ്കിലും മാർക്ക് കുറഞ്ഞവർ പരാതിയുമായി രം​ഗത്തെത്തി.

ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞത്, ‘ശരിക്കും ഇത് തമാശ തന്നെയാണ്. പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികൾക്ക് 300 -ൽ 310 ഉം 315 ഉം മാർക്കൊക്കെ കിട്ടിയിട്ടുണ്ട്’ എന്നാണ്.

വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിലും സംഭവം പെട്ടു. അപ്പോൾ തന്നെ പരീക്ഷാഫലം പിൻവലിക്കുകയായിരുന്നു. പിന്നീട്, തിരുത്തിയ ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ, അതേസമയം തിരുത്തിയ മാർക്കിലും അതൃപ്തിയുണ്ട്. ഒരു രക്ഷിതാവ് പറഞ്ഞത്, ‘തന്റെ കുട്ടിക്ക് 275 മാർക്കുണ്ടായിരുന്നത് ഒറ്റരാത്രി കൊണ്ട് 225 മാർക്കായി മാറി. അതിൽ വളരെ അധികം നിരാശ തോന്നി. എന്നാൽ, ​ഗ്രേഡിൽ മാറ്റമില്ല എന്നത് മാത്രമാണ് ആശ്വാസം’ എന്നാണ്.

അതേസമയം യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത് അവസാന നിമിഷം ഇന്റേണൽ മാർക്കുകൾ ഇതിനൊപ്പം ചേർക്കേണ്ടി വന്നു. അതിനാലാണ് മാർക്കിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചത് എന്നാണ്. മാർക്ക് തിരുത്തിയത് വിദ്യാർ‌ത്ഥികളെ ബാധിക്കില്ല എന്നും അധികൃതർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന...

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

Related Articles

Popular Categories

spot_imgspot_img