web analytics

ഹെൽമെറ്റ് ധരിച്ചില്ല, സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിച്ചു; പൊലീസിനെതിരെ പരാതിയുമായി സൈനികൻ

കോഴിക്കോട്: സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചതായി പരാതി. കോഴിക്കോട് മേപ്പയൂർ പൊലീസിനെതിരെയാണ് സൈനികനായ അതുൽ പരാതി നൽകിയത്. വാഹനപരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിക്കുകയായിരുന്നു. സൈനികനാണെന്ന് പറഞ്ഞിട്ടും മർദിച്ചെന്ന് അതുൽ പറഞ്ഞു. സംഭവത്തിൽ കോഴിക്കോട് റൂറൽ എസ്പിക്ക് അതുൽ പരാതി നൽകി.

വൈകിട്ട് ഏഴു മണിക്ക് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അതുൽ പറയുന്നു. ബൈക്കിൽ യാത്ര ചെയ്തപ്പോൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നാണ് പൊലീസുകാർ പറഞ്ഞത്. എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നു അതുൽ പറയുന്നു. കൈവിലങ്ങണിയിച്ചിട്ട് മൂന്നു പൊലീസുകാർ ചേർന്ന് മർദിക്കുകയായിരുന്നെന്ന് അതുൽ പറഞ്ഞു.

ചവിട്ടുകയും അടിക്കുകയും ചെയ്തു. കൈ വേദനിക്കുന്നുവെന്നും ആശുപത്രിയിലും പോകണമെന്ന് പറഞ്ഞപ്പോൾ ആശുപത്രിയിൽ കൊണ്ടു പോകാൻ പൊലീസ് തയാറായില്ലെന്ന് അതുൽ പറയുന്നു. അവധിക്ക് നാട്ടിലെത്തിയതാണ് അതുൽ. മൊബൈൽ ഫോൺപിടിച്ചുവാങ്ങുകയും ചെയ്തു. പുറത്ത് നാട്ടുകാർ കൂടിനിൽക്കുന്നത് കണ്ടാണ് പോലീസ് മർദനം നിർത്തിയത്.

മർദനത്തിൽ പരുക്കേറ്റ അതുലിനെ പേരാമ്പ്ര ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ പൊലീസ് തയാറായില്ലെന്ന് അതുൽ പറയുന്നു. എന്നാൽ അതുലിനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതുൽ സ്റ്റേഷനിലേക്ക് എത്തുകയും പറാവ് നിന്ന പൊലീസുകാരനോട് മോശമായി പെരുമാറുകയും ചെയ്‌തെന്നും തുടർന്ന് ചെറിയ രീതിയിലുള്ള ഉന്തും തള്ളും നടന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അനന്തപുരി സോൾജിയേഴ്‌സ് എന്ന സംഘടന മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

 

Read Also: കുഴിയില്‍ ഇരുത്തിയ നിലയിൽ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം; പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി; കട്ടപ്പന ദുർമന്ത്രവാദ കൊലക്കേസിൽ നിർണായക വഴിത്തിരിവ്

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img