web analytics

ആ ഉദ്യോ​ഗസ്ഥൻ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണോ?അതു നിങ്ങൾ തന്നെ അന്വേഷിക്കൂ എന്ന് മറുപടി; പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനു പിന്നിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ്

ന്യൂ‍‍ഡൽഹി∙ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവുമടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിരമിച്ചശേഷവും കേരളത്തിൽ സുപ്രധാന പദവി വഹിക്കുന്ന അദ്ദേഹമാണു പത്മജയുടെ ബിജെപി പ്രവേശത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചത്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനുസിപിഎമ്മിനു പങ്കുണ്ടെന്ന് ആവർത്തിക്കുകയാണ് സതീശൻ.ഇന്നലെ രാത്രി വൈകി മാധ്യമങ്ങളെ കണ്ടപ്പോഴും പത്മജയുടെ ബിജെപി പ്രവേശത്തിൽ സിപിഎമ്മിനെതിരെ വി.‍ഡി.സതീശൻ രംഗത്തെത്തിയിരുന്നു. വിരമിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇടനിലക്കാരനായതെന്നും ആരോപിച്ചു. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ ആണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു നിങ്ങൾ തന്നെ അന്വേഷിക്കൂ എന്നായിരുന്നു സതീശന്റെ പ്രതികരണം.

പത്മജ ബിജെപിയിലേക്കു പോയതിൽ ഏറ്റവും സന്തോഷം സിപിഎം നേതാക്കൾക്കായിരുന്നു. കോൺഗ്രസിനെ ദുർബലമാക്കുമെന്ന കണക്കുകൂട്ടലിലാണ് അത്. എന്നാൽ അവർക്കു തെറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരോടു പറയാനുള്ളത്. വരുന്ന ദിവസങ്ങളിൽ ഇതിനു മറുപടി പറയും. ആരാണു സംഘപരിവാറിനെതിരെ പോരാടുന്നതെന്നും ആരാണ് സംഘപരിവാറുമായി സന്ധി ചെയ്തതെന്നും കേരളത്തിലെ ജനങ്ങൾക്കു ബോധ്യമാകുമെന്നും വി.ഡ‍ി.സതീശൻ പറഞ്ഞു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിച്ച സ്ഥാനാർഥികളിൽ ഒരു മാറ്റവും വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം കൂടുതൽ പറയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img