web analytics

ഇന്ന് മഹാശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ; പിതൃമോക്ഷകർമങ്ങൾക്കായി വൻ ജനാവലി

മഹാശിവരാത്രി ആഘോഷത്തിനൊരുങ്ങി ക്ഷേത്രങ്ങൾ. എല്ലാ ഹൈന്ദവ വിശ്വാസികളും ശിവരാത്രി ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്. ശിവരാത്രി ദിനത്തിൽ ശിവനെ പൂജിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിലും കുടുംബത്തിലും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിൽ ഇന്നേ ദിവസം സവിശേഷ വഴിപാടുകളും പൂജാ കർമ്മങ്ങളും നടത്തുന്നു. ശിവന് ഇഷ്ടപ്പെട്ട വഴിപാടുകൾ നടത്തുന്നതിലൂടെ ഭ​ഗവാന്റെ അനു​ഗ്രഹവും കൃപയും ജീവിതത്തിലുടനീളം പ്രകാശിക്കുമെന്നാണ് വിശ്വാസം. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്നു വൻ ജനാവലി എത്തും.

മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. കെഎസ്ആർടിസി, കൊച്ചി മെട്രോ എന്നിവയും റെയിൽവേയും ഇന്നും നാളെയും പ്രത്യേക സർവീസുകൾ നടത്തും. മാർച്ച് എട്ട്, വെള്ളിയാഴ്ച്ച രാത്രി 11.30 വരെ ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30 ന് ശേഷം 30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. മാർച്ച് 9ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും. പുലർച്ചെ 4.30 മുതൽ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് സർവ്വീസ് നടത്തുക. അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു ബലിതർപ്പണം ഔപചാരികമായി തുടങ്ങുക.

Read Also: കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ അപ്രതീക്ഷിതമാറ്റം: ആലപ്പുഴയിൽ വേണുഗോപാൽ ഇല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img