‘വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി സര്‍’ എന്ന് അവതാരക, ‘അമ്മാതിരി കമന്റ് വേണ്ടെ’ന്ന് മുഖ്യമന്ത്രി; മുഖാമുഖത്തിനിടെ അവതാരകയോട് ക്ഷോഭിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുഖാമുഖം പരിപാടിയുടെ വേദിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടന നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അവതാരകയോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചത്. നവകേരള സദസ്സിന്‍റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ നടക്കുന്നതിനിടെയാണ് സംഭവം.

മുഖാമുഖത്തിന്റെ ആദ്യഘട്ടമായി ഇന്ന് മുസ്ലിം വിഭാഗങ്ങളുമായുള്ള കൂടികാഴ്ചയാണ് നടന്നത്. മുസ്ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസ്സാ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.

‘ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്‍റെ സ്നേഹാഭിവാദനം’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി സര്‍ എന്ന് അവതാരക പറഞ്ഞു. അവതാരക ഇത് പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. അവതാരകയുടെ മറുപടിക്ക് പിന്നാലെ ‘അല്ല, അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

മൈക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ തിരുത്തൽ. മുഖ്യമന്ത്രി ക്ഷോഭിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രസംഗം അവസാനിപ്പിച്ച് പോഡിയത്തില്‍ നിന്നും മാറിയശേഷമാണ് വീണ്ടും മൈക്കിന്‍റെ സമീപമെത്തിയാണ് മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്. ക്ഷോഭത്തോടെ പ്രതികരിച്ചശേഷം വേദിയിലുള്ളവരെ നോക്കിയശേഷം മുഖ്യമന്ത്രി വേദിയില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു. മുഖ്യമന്ത്രി ക്ഷോഭിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫംഗവും വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കേട്ടപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും സദസിലുണ്ടായിരുന്നവരും ചിരിക്കുന്നതും വീഡിയോയിൽ കാണാം.

 

Read Also: ‘നവവധു’വായി സ്റ്റാലിൻ, വരൻ ആരെന്ന് സോഷ്യൽ മീഡിയ; പോസ്റ്ററിൽ വീണ്ടും അബദ്ധം പിണഞ്ഞ് ഡിഎംകെ

 

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ എറണാകുളം: പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക്...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Related Articles

Popular Categories

spot_imgspot_img