ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. 16 ആനകളാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപത്തായാണ് ആനകൾ നിലയുറപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ ഇന്ദിരയെന്ന സ്ത്രീ കൊല്ലപ്പെട്ടത്. കൃഷിയിടത്തിലേക്ക് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. രാഷ്ട്രീയ നിലപാടുകൾക്കുമപ്പുറം വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് നാട്ടുകാർ.