‘ഭാരതം’ മാറ്റണമെന്ന് സെൻസർ ബോർഡ് നിർദേശം; പോസ്റ്ററുകളിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ച് അണിയറ പ്രവർത്തകർ

കൊച്ചി: ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ പേരിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ് ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി സിനിമയുടെ അണിയറപ്രവർത്തകർ. അടുത്ത വാരം റിലീസ് ചെയ്യുന്ന സിനിമയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ ഒട്ടിച്ചു കഴിഞ്ഞിരുന്നു. ഈ പോസ്റ്ററുകളിലെ ‘ഭാരതം’ എന്ന വാക്ക് കറുത്ത സ്റ്റിക്കർ കൊണ്ട് മറച്ചു കൊണ്ടാണ് അണിയറ പ്രവർത്തകരുടെ പ്രതിഷേധം.

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സെൻസർ ബോർഡിന്റെ ആവശ്യം അംഗീകരിക്കുക എന്നത് മാത്രമേ തങ്ങൾക്ക് മുന്നിൽ വഴിയുള്ളൂ എന്ന് അണിയറപ്രവർത്തകർ പ്രതികരിച്ചു. പാലാരിവട്ടത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സുഭീഷ് സുബി, ലാൽജോസ്, ഗൗരി കൃഷ്ണ, ഷെല്ലി കിഷോർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചത്. ഭാരതം എന്നത് മാറ്റി സർക്കാർ ഉത്പന്നം എന്നാക്കിയില്ലെങ്കിൽ പ്രദർശനാനുമതി നൽകിയുള്ള സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നായിരുന്നു സെൻസർ ബോർഡിന്റെ നിലപാട്. ഇതോടെയാണ് പേരിൽ മാറ്റം വരുത്തിയിരിക്കുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിച്ചെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. ഭാരതം എന്ന പേര് മാറ്റാൻ പറഞ്ഞതിന്റെ കാരണം വ്യകതമായിട്ടില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പോസ്റ്ററുകളും ബാനറുകളും അടക്കം മാറ്റുന്നതിലൂടെ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന്റെ ട്രെയ്‍ലർ പിൻവലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ചിത്രം ടി വി രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. വാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 

Read Also: പ്രണയം നിരസിച്ചു; മംഗളൂരുവിൽ മൂന്ന് പെൺകുട്ടികൾക്ക് ആസിഡ് ആക്രമണം, മലയാളി യുവാവ് പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!