web analytics

പത്തനംതിട്ടയിൽ അനിലിന്റെ സ്ഥാനാർത്ഥിത്വം ‘പിതൃശൂന്യ നടപടി’യെന്ന് കർഷക മോർച്ച ജില്ലാ പ്രസിഡന്റ്; പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; താൻ നേരത്തെ സ്വയം ഒഴിഞ്ഞതാണെന്ന് ശ്യാം തട്ടയിൽ

പിസി ജോർജിനായി വാദിച്ച കർഷക മോർച്ച ജില്ലാ പ്രസിഡൻ്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടി എന്ന് ആക്ഷേപിച്ച കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെതിരെയാണ് നടപടി. സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനമാണ് ശ്യാം തട്ടയില്‍ നടത്തിയത്. അനില്‍ ആന്റണി ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്നും പാര്‍ട്ടി അണികള്‍ ആഗ്രഹിച്ചിരുന്നത് പി സി ജോർജിനെയായിരുന്നെന്നും ശ്യാം സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു. ‘മറ്റുള്ള മണ്ഡലങ്ങളിലെല്ലാം അവിടുത്തെ ജനങ്ങളുടെയും നേതാക്കളുടെയും അഭിപ്രായങ്ങള്‍ നോക്കിയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. പത്തനംതിട്ടയില്‍ മാത്രം മോദി നിശ്ചയിച്ചതാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പിതൃശൂന്യതയാണ് കാണിച്ചത്. നാടിന്റെ ശബ്ദം കേള്‍ക്കാതെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഒരു ലക്ഷംവോട്ട് തികയ്ക്കില്ല’ശ്യാം തട്ടയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് നടപടി.

എന്നാൽ താൻ നേരത്തെ സ്വയം ഒഴിഞ്ഞതാണെന്നും ഇപ്പോൾ പുറത്താക്കേണ്ട ആവശ്യമില്ലെന്നും ശ്യാം തട്ടയിൽ പഴയ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ച് അറിയിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

Related Articles

Popular Categories

spot_imgspot_img