web analytics

സിദ്ധാർത്ഥന്റെ മരണം; ഡീനിനേയും അസി.ഡീനിനേയും സസ്പെൻഡ് ചെയ്യും, നിർദേശം നൽകിയതായി മന്ത്രി ജെ ചിഞ്ചുറാണി

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിനേയും അസിസ്റ്റൻ്റ് ഡീനിനേയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നടപടിക്കായി പുതിയ വിസിയോട് വാക്കാൽ നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. പഴയ വി.സി നൽകിയ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നിർദേശം.

ഡീനും അസിസ്റ്റൻ്റ് ഡീനും ആയിരുന്നു ഹോസ്റ്റൽ നോക്കേണ്ടവർ, അവരുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള നോട്ടമുണ്ടായില്ല. ഇരുവരുടെയും സസ്പെൻഷൻ പ്രാവർത്തികമാക്കാൻ വന്നപ്പോഴാണ് നിലവിലെ വി.സിയെ ഗവർണർ സസ്പെൻഡ് ചെയ്തത്. പുതിയ വി.സിയോട് ഇക്കാര്യത്തിൽ വാക്കാൽ നിർദേശം നൽകിയെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം വിസിയെ പുറത്താക്കിയ ഗവർണറുടെ തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു. തന്നോടോ വകുപ്പിനോടോ സർക്കാരിനോടോ പോലും അഭിപ്രായം തേടിയില്ലെന്നും തീരുമാനം അറിഞ്ഞതുപോലും മാധ്യമങ്ങളിലൂടെയാണെന്നും മന്ത്രി പ്രതികരിച്ചു.

ഡീൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കൃത്യമായി വിവരങ്ങൾ ധരിപ്പിച്ചില്ലെന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ആർ ശശീന്ദ്രനാഥും പ്രതികരിച്ചിരുന്നു. ഡീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രവേശിച്ച് സിദ്ധാർത്ഥന്റെ മൃതദേഹം അഴിച്ചിറക്കിയതെന്നും വൈസ് ചാൻസലർ പറഞ്ഞു.

 

Read Also: വിവാഹ നിശ്ചയച്ചടങ്ങ് നടക്കാനിരിക്കെ ദുരന്തം; സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഇൻഫോപാർക്ക്ജീവനക്കാരി മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ തിരുവനന്തപുരം:...

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

Related Articles

Popular Categories

spot_imgspot_img