എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നെടുമങ്ങാട്ടെ വീട്ടിലെത്തിയാണ് അദേഹം കുടുംബത്തെ ആശ്വസിപ്പിച്ചത്. കുറ്റ്റക്കാർക്കെതിരെ ശക്തവുമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിവിഎസ്‌സി ആനിമല്‍ ഹസ്ബന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. പ്രണയ ദിനത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനിയോട് പ്രേമം തോന്നിയെന്ന കാരണത്താലും സീനിയേഴ്‌സിനൊപ്പം നൃത്തം ചെയ്തതിനും സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ഒരുകൂട്ടം പേര്‍ പരസ്യവിചാരണ ചെയ്യുകയും നഗ്‌നനാക്കി മര്‍ദിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധാർത്ഥൻ ഹോസ്റ്റലിന്റെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also: പൂഞ്ഞാർ സെന്റ് മേരീസ്‌ഫെറോന പള്ളിയിലെ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവം; പരാതിയുമായി യൂത്ത് ലീഗ്