തിരുവനന്തപുരം: മി ടൂ വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. അഭിമുഖത്തിനിടെ തന്റെ കൈകളിൽ മോശമായി സ്പർശിച്ചുവെന്നും കണ്ണുകളിൽ നോക്കാതെ മറ്റ് ശരീര ഭാഗങ്ങളിലേയ്ക്കാണ് ശശി തരൂർ നോക്കിയതെന്നുമായിരുന്നു യുവതിയുടെ ആരോപണം. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തിയത്. ദിവസവും നൂറ് കണക്കിന് സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന വ്യക്തിയാണ് താനെന്നും ഇതുവരെയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു.
“ഞാൻ എല്ലാ ദിവസവും നൂറ് കണക്കിന് സ്ത്രീകളെ കാണുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. അത് അവർ ആവശ്യപ്പെട്ടിട്ടാണ്. ഞാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ എനിക്കെതിരെ ഒരു ആരോപണം എതെങ്കിലും മഹിള പറഞ്ഞിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കിൽ ഞാൻ കേൾക്കാൻ തയ്യാറാണ്. എന്റെ ജീവിതത്തിൽ ഞാൻ ഇത്തരത്തിൽ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല”.
“സ്ത്രീകളെ ബഹുമാനിക്കുകയും അവരോട് നല്ല രീതിയിൽ പെരമാറുകയും ചെയ്യുന്ന ആളാണ് ഞാൻ. അമേരിക്കയിലോ, സിംഗപ്പൂരിലോ, ഇന്ത്യയിലോ ജീവിക്കുന്നത് വ്യത്യാസമായല്ല. എനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. എന്റെ നോട്ടം ഇഷ്ടപ്പെട്ടില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. രാവിലെ മുതൽ വൈകുന്നരം വരെ ആൾക്കാരെ എനിക്ക് നോക്കണ്ടേ. എനിക്ക് നോക്കി സംസാരിക്കാനൊന്നും സമയം കിട്ടാറില്ല. ആരോപണം ഉന്നയിക്കുന്ന വ്യക്തിക്ക് അവരുടെ ജീവിതത്തിൽ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്, അതാണ്”- ശശി തരൂർ എംപി പ്രതികരിച്ചു.