പാർട്ടിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർഥിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു. നോയിഡ ആസ്ഥാനമായുള്ള സർവകലാശാലയിലെ വിദ്യാർഥിയുമായ യാഷ് മിത്തൽ ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 26ന് അകൂട്ടുകാർ ഉത്തർപ്രദേശിലെ അംറോഹയിലെ ഗജ്റൗളയിലുള്ള ഒരു സ്ഥലത്തേക്ക് ഒരു പാർട്ടിക്കായി യാഷിനെ വിളിക്കുകയും ഇവിടെ വച്ച് ഇവർ യാഷുമായി വഴക്കുണ്ടാകുകയും യാഷിനെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന്പ്രതികൾ മൃതദേഹം കുഴിച്ചിട്ടു. പിന്നീസ് യാഷിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനായി മോചനദ്രവ്യ സന്ദേശങ്ങൾ പ്രതികൾ അയക്കുകയായിരുന്നു.
പോലീസ് പറയുന്നത്:
കോളജ് ഹോസ്റ്റലിൽ നിന്നും തിങ്കളാഴ്ച യാഷ് മിത്തലിനെ കാണാതായിരുന്നു. അന്വേഷണം തുടരുന്നതിനിടെ യാഷിനെ വിട്ടു നൽകണമെങ്കിൽ ആറു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പിതാവ് ദീപത് മിത്തലിന് സന്ദേശം ലഭിച്ചു. പോലീസ് ക്യാംപസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, യാഷ് തിങ്കളാഴ്ച സർവകലാശാലയിൽ നിന്ന് പുറത്തുപോകുന്നത് കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യാഷ് സുഹൃത്ത് രചിതിന്റെ അടുക്കലേക്കാണ് പോയതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ രചിത്, ശിവം, സുശാന്ത്, ശുഭം എന്നിവരുമായി യാഷ് പലപ്പോഴും കറങ്ങാൻ പോകാറുണ്ടായിരുന്നു എന്ന് വിവരം കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഏറ്റുമുട്ടലിലൂടെയാണ് പോലീസ് ഇവരെ കീഴടക്കിയത്. മറ്റൊരു പ്രതി ശുഭം ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.