ന്യൂഡൽഹി: ദേശീയ രാഷ്ട്രീയപാർട്ടികളിൽ വരുമാനം കൂടുതൽ ബി.ജെ.പിക്ക്. ആറ് പാർട്ടികളുടെയും ആകെ വരുമാനത്തിന്റെ 76.73 ശതമാനവും ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. 2,360 കോടിയാണ് ബി.ജെ.പിക്ക് ലഭിച്ച വരുമാനം. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന് 541.27 കോടി രൂപ വരുമാനം ലഭിച്ചു. ബി.ജെ.പിയുടെ വരുമാനം മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 23.15 ശതമാനം ഉയർന്നിട്ടുണ്ട്. എന്നാൽ, കോൺഗ്രസിന്റെ വരുമാനത്തിൽ 16.42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തുള്ള സി.പി.എമ്മിന് 141.66 കോടി രൂപയാണ് വരുമാനം ലഭിച്ചത്. വരുമാനകണക്കിൽ എ.എ.പിയാണ് നാലാമത്. 85.17 കോടി രൂപയാണ് എ.എ.പിയുടെ വരുമാനം. അഞ്ചാമതുള്ള ബി.എസ്.പിയുടെ വരുമാനം 29.27 കോടിയാണ്. എൻ.പി.ഇ.പിയാണ് വരുമാന കണക്കിൽ ആറാമത്. 7.56 കോടിയാണ് എൻ.പി.ഇ.പിയുടെ വരുമാനം.
ബി.ജെ.പിയുടെ വരുമാനത്തിന്റെ 54.82 ശതമാനവും ഇലക്ടറൽ ബോണ്ടിലൂടെയാണ് ലഭിച്ചത്. കോൺഗ്രസ് വരുമാനത്തിൽ 37.8 ശതമാനമാണ്ഇലക്ടറൽ ബോണ്ടുകൾ. എ.എ.പിയുടെ വരുമാനത്തിന്റെ 53.36 ശതമാനമാണ് ബോണ്ടുകൾ. മറ്റ് രാഷ്ട്രീയപാർട്ടികളൊന്നും ഇലക്ടറൽ ബോണ്ടുകളിലൂടെ സംഭാവന സ്വീകരിച്ചിട്ടിവരുമാനത്തിൽ 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2022-23 വർഷങ്ങളിലെ രാഷ്ട്രീയപാർട്ടികളുടെ വരുമാനം സംബന്ധിച്ച കണക്കുകളാണ് പുറത്ത് വന്നത്. ല്ല
