രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ജോലിക്ക് അർഹതയില്ലെന്ന രാജസ്ഥാൻ സർക്കാരിന്റെ 1989ലെ നിയമത്തിനു സുപ്രീം കോടതിയുടെ അംഗീകാരം. ജസ്റ്റിംസ് സൂര്യ കാന്ത്, ദിപാങ്കർ ദത്ത, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് നിയമം വിവേചനപരമല്ലെന്ന് വ്യക്തമാക്കി. നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം. മുൻ സൈനികനായ രാംജി ലാൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് പുതിയ തീരുമാനം. 2018 മെയ് മാസത്തിൽ രാജസ്ഥാൻ പോലീസിന്റെ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിച്ച രാംജി ലാലിന്റെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. ണ്ടിൽ കൂടുതൽ കുട്ടികളുണ്ടായതിനാലാണ് 1989ലെ രാജസ്ഥാൻ പോലീസ് സബോർഡിനേറ്റ് സർവീസ് റൂൾസ് പ്രകാരം അപേക്ഷ നിരസിച്ചത്. ഇതിനെതിരെയാണ് രാംജി ലാൽ സുപ്രീംകോടതിയെ സമീപിച്ചത്. 2017 ജനുവരിയിൽ പ്രതിരോധ സേനയിൽ നിന്ന് വിരമിച്ചയാളാണ് രാംജി ലാൽ.