കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് മുഖേന വിദേശത്തേക്ക് വീണ്ടുമൊരു റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. നഴ്‌സുമാർക്കായി നടത്തുന്ന പുതിയ റിക്രൂട്ട്‌മെന്റിലൂടെ 60 ഓളം ഉദ്യോഗാർഥികൾക്ക് ജോലി നൽകലാണ് ലക്ഷ്യം വെക്കുന്നത്.
നഴ്‌സിങ്ങിൽ ഡിപ്ലോമ/ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 35 വയസാണ് പ്രായപരിധി.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. IELTS/ OET പരീക്ഷയിൽ 6.0/C+ ഉള്ളവരെയാണ് പരിഗണിക്കുക. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്ക് ഡച്ച് ഭാഷയിൽ ആറ് മാസത്തെ സൗജന്യ പരിശീലനവും നൽകും. ജൂലായിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക് യാത്ര തിരിക്കാം.
പരിശീലനകാലത്ത് 15000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും. വിസ, എയർ ടിക്കറ്റ് തുടങ്ങിയവ സൗജന്യമാണ്. ബയോഡാറ്റ, IELTS/OET സ്‌കോർ ഷീറ്റ്, പാസ്‌പോർട്ട് കോപ്പി എന്നിവ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 5 ആണ്.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 2180 മുതൽ 3140 യൂറോ വരെ ശമ്പളമായി ലഭിക്കും. (1.9 ലക്ഷം മുതൽ 2.81 ലക്ഷം രൂപ വരെ). ആദ്യ വർഷത്തിന് ശേഷം ഹോളിഡേ അവധികൾ ലഭിക്കും. മുഴുവൻ സമയ നഴ്‌സുമാർക്ക് ആഴ്ച്ചയിൽ 38 മണിക്കൂർ ജോലിയാണ് ഉണ്ടാവുക.ഇന്റർവ്യൂവിന് രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും https://odepc.kerala.gov.in/aurora സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45/, MOB: 77364 96574.
Read Also : പ്രധാനമന്ത്രി തലസ്ഥാനത്ത്; ഗഗന്‍യാൻ യാത്രികരായ മലയാളികൾ ആരെന്ന് ഉടനറിയാം