തിരുവന്തപുരം: പ്രാദേശിക പ്രശ്‌നങ്ങൾ വർഗീയവൽക്കരിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ്.
ഇത്തരം വിഷയങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് കർശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും ഇതിന്റെ ഭാഗമായി വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിച്ച് സൈബർ പട്രോളിങ് നടത്തുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.പ്രാദേശിക പ്രശ്‌നങ്ങൾ വർഗീയവൽക്കരിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെ നിർദേശത്തിൽ പറയുന്നു.
