കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടെയും കർഷക സംഘടന നേതാക്കളുടെയും അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് എക്സ്. പോസ്റ്റുകളും നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. സർക്കാർ നടപടിയോട് യോജിക്കുന്നില്ല എന്നും എക്സിന്റെ വിശദീകരണത്തിൽ പറയുന്നു. കർഷകൻ ശുഭ്കരണിന്റെ കൊലപാതകത്തിൽ കർഷക സംഘടനകൾ ദേശീയ തലത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്ന് കരിദിനം ആചരിക്കും. തിങ്കളാഴ്ച ദേശീയതലത്തിൽ ട്രാക്ടർ മാർച്ച് നടത്തും. അടുത്തമാസം 14ന് മഹാപഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.
