ഇ​​​ന്ത്യ​​​ൻ യു​​​വ​​​ത്വ​​​ത്തി​​ന്‍റെ ​സ്വ​​​പ്ന​​​ഭൂ​​​മി​​​ക​​​ളാ​​​ണ് ജ​​​ർ​​​മ​​​നി​​​യും യു​​​കെ​​​യും. ജ​​​പ്പാ​​​ൻ കു​​​ടി​​​യേ​​​റ്റ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാത്ത രാജ്യമായ സ്ഥിതിക്ക് അതിൽ ആശങ്കയില്ല. ​​​ഈ രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിൽ മുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോൾ ആശങ്കയിലാകുന്നത് വിദേശജോലി എന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളെ കൂടിയാണ്. ഈ ​​​മാ​​​ന്ദ്യം എ​​​ല്ലാ​​​യി​​​ട​​​ത്തും നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന​​​താേ കൂ​​​ടു​​​ത​​​ൽ ആ​​​ഴ​​​ത്തി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തോ അ​​​ല്ല. വ്യാ​​​പ​​​ക​​​മാ​​​യ തൊ​​​ഴി​​​ൽ​​ന​​ഷ്‌​​ട​​ങ്ങ​​​ളോ അ​​​ട​​​ച്ചി​​​ട​​​ലു​​​ക​​​ളോ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. അ​​​ങ്ങ​​​നെ വ​​​രാ​​​ൻ സാ​​​ധ്യ​​​ത കു​​​റ​​​വു​​​മാ​​​ണ് എന്നിങ്ങനെയുള്ള റിപ്പോർട്ടുകളും പുറത്തുവരുമ്പോഴും ആശങ്കകൾ ഒഴിയുന്നില്ല.

വൈദഗ്ധ്യമുള്ള മേഖലകളിൽ ജോലി സാധ്യതകൾ കുറയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജർമ്മനിയിലേക്കുള്ള കുടിയേറ്റക്കാർക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയന് പുറത്ത് നിന്ന് വരുന്നവരുടെ പ്രധാന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി പുതിയ ഇമിഗ്രേഷൻ നിയമം കൊണ്ടുവന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം കൂട്ടാനും ഇതിൽ പദ്ധതിയുണ്ട്. മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ പഠിക്കുവാൻ തിരഞ്ഞെടുക്കുന്ന രാജ്യമായ ജർമ്മനി മാന്ദ്യത്തിലേക്ക് വീഴുന്നു എന്ന വാർത്ത മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് ആശങ്കകൾ സമ്മാനിക്കുന്നതാണ്.

മാന്ദ്യത്തിനു കാരണങ്ങൾ പലത്

ക​​​യ​​​റ്റു​​​മ​​​തി​​​യാ​​​യി​​​രു​​​ന്നു ജ​​​ർ​​​മ​​​നി​​​യു​​​ടെ ക​​​രു​​​ത്ത്. കോ​​​വി​​​ഡ്, യു​​​ക്രെ​​​യ്ൻ യു​​​ദ്ധം, തു​​​ട​​​ർ​​​ന്നു​​​ള്ള ഇ​​​ന്ധ​​​ന​​​പ്പോ​​​ര്, പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പോ​​​രാ​​​ട്ടം ഇവയെല്ലാം ജർമ്മനിയിലെ മാന്ദ്യത്തിനു കാരണമായി. വി​​​ല​​​ക്ക​​​യ​​​റ്റം മൂ​​​ലം ജ​​​ർ​​​മ​​​ൻ ജ​​​ന​​​ത ചെ​​​ല​​​വ് ചു​​​രു​​​ക്കി. സ്വ​​​കാ​​​ര്യ ഉ​​​പ​​​ഭോ​​​ഗം 0.8 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വ് 1.7 ശ​​​ത​​​മാ​​​നം ചു​​​രു​​​ക്കി. യു​​​കെ​​​യു​​​ടെ കാ​​​ര്യ​​​വും വ്യ​​​ത്യ​​​സ്ത​​​മ​​​ല്ല. ഒ​​​ന്നും ചെ​​​യ്യാ​​​തെ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി നേ​​​താ​​​വ് കീ​​​ർ സ്റ്റാ​​​ർ​​​മ​​​ർ​​​ക്ക് ഈ ​​​വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യം കി​​​ട്ടു​​​ന്ന മ​​​ട്ടി​​​ലാ​​​ണ്. 2023-ൽ 0.5 ​​​ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്നു​​വെ​​ന്നു ക​​​രു​​​തു​​​ന്ന യു​​​കെ ജി​​​ഡി​​​പി 2024-ൽ 0.6 ​​​ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്നാ​​​ണ് ഐ​​​എം​​​എ​​​ഫ് നി​​​ഗ​​​മ​​​നം. അ​​​താ​​​യ​​​ത് യു​​​കെ​​​യി​​​ലെ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഒ​​​രു പു​​​രോ​​​ഗ​​​തി​​​യും പ്ര​​​തീ​​​ക്ഷി​​​ക്കാ​​​നി​​​ല്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി തളര്‍ച്ചയുടെ പാതയിലാണ് ബ്രിട്ടീഷ് ജി.ഡി.പി. ഇക്കുറി ഡിസംബര്‍ പാദത്തിലെ വളര്‍ച്ചാനിരക്കാകട്ടെ 2021 ജനുവരി-മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും മോശം നിരക്കുമാണ്. 2024ന്റെ രണ്ടാംപാതിയോടെ മാത്രമേ ബ്രിട്ടീഷ് ജി.ഡി.പി മെച്ചപ്പെടൂ എന്നാണ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. നിലവില്‍ ലോകത്തെ ആറാമത്തെ വലിയ സാമ്ബത്തിക ശക്തിയാണ് ബ്രിട്ടന്‍. ഇന്ത്യയാണ് അഞ്ചാംസ്ഥാനത്ത്.

ഇത്തരം കണക്കുകൾ പുറത്തുവരുമ്പോൾ ഇതിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഫലങ്ങൾ ചിലതെങ്കിലും അനുഭവിക്കേണ്ടി വരിക ഈ രാജ്യങ്ങളിൽ ജോലി സ്വപ്നവുമായി കാത്തിരിക്കുന്ന ഇൻഡ്യാക്കാരുൾപ്പെടെയുള്ള തോസ്ക്സിൽ അന്വേഷികളെയാണ്. യു കെയിലേക്കുള്ള കുടിയേറ്റം ഇനി എളുപ്പമാകില്ല. പുതിയതും കർശനവുമായ യുകെ ഇമിഗ്രേഷൻ നിയമങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരും.

ഡിസംബറില്‍ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച മാറ്റങ്ങള്‍ മാർച്ച്‌ മുതല്‍ ക്രമേണ അവതരിപ്പിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. തൊഴില്‍ തേടിയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും യു കെയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറെയാണ് എന്നതിനാല്‍ പുതിയ നിയമങ്ങള്‍ ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കും.ഫെബ്രുവരി ആറിനോ അതിനുശേഷമോ യുകെയില്‍ വരാനോ ഇവിടെ താമസിക്കാനോ അപേക്ഷിക്കുന്നവർക്ക് ഇമിഗ്രേഷൻ ഹെല്‍ത്ത് സർചാർജ് (IHS) 66% വർധിക്കും. നിരക്ക് പ്രതിവർഷം 624 പൗണ്ടില്‍ നിന്ന് 1,035 ആയി ഉയരും. വിദ്യാർഥികള്‍ക്ക് പ്രതിവർഷം 470 പൗണ്ടില്‍ നിന്ന് 776 ആയി 65% വർധിക്കും. ആറ് മാസത്തിലധികം യുകെയില്‍ താമസിക്കുന്ന മിക്ക വിസ അല്ലെങ്കില്‍ ഇമിഗ്രേഷൻ അപേക്ഷകരും ഹെല്‍ത്ത് കെയർ സർചാർജ് നല്‍കണം.

ഏപ്രില്‍ നാല് മുതല്‍, വിദഗ്ധ തൊഴിലാളി വിസയില്‍ യുകെയിലേക്ക് വരുന്ന ആളുകള്‍ക്ക് ആവശ്യമായ കുറഞ്ഞ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി ഉയരും. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയും വർധിപ്പിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോണ്‍സർ ചെയ്യുന്ന യുകെ പൗരന്മാർക്കും ശമ്പള പരിധി നിശ്ചയിക്കും. ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളില്‍ ശമ്പള പരിധിയില്‍ 20 ശതമാനം ഇളവുനല്‍കുന്ന നിയമത്തിലും മാർച്ച്‌ 14 മുതല്‍ മാറ്റം വരും. ആളുകളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.

മാർച്ച്‌ 11 മുതല്‍, ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് ആരോഗ്യപ്രവർത്തകരായ ജീവനക്കാരെ നിയന്ത്രിക്കുന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മറ്റു രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതല്‍ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യപ്രവർത്തകർ കുടിയേറ്റക്കാരെ സ്പോണ്‍സർ ചെയ്യുന്നുണ്ടെങ്കില്‍ കെയർ ക്വാളിറ്റി കമ്മീഷനില്‍ (CQC) രജിസ്റ്റർ ചെയ്യണം. ആരോഗ്യമേഖലയില്‍ കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികള്‍ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളില്‍ നിന്ന് സ്‌പോണ്‍സർഷിപ്പ് ലഭിക്കുകയുള്ളൂ. ഒരു ഫാമിലി വിസയ്ക്ക് അംഗീകാരം ലഭിക്കുന്നതിന്, അപേക്ഷകർ തങ്ങള്‍ക്കും പങ്കാളിക്കും ഒരു നിശ്ചിത പരിധിക്ക് മുകളില്‍ വരുമാനം ഉണ്ടെന്ന് തെളിയിക്കണം. എന്നിരുന്നാലും, കുട്ടികള്‍ക്കോ ആശ്രിതർക്കോ വേണ്ടി അപേക്ഷിക്കുകയാണെങ്കില്‍ കുറഞ്ഞ ആവശ്യകത വർദ്ധിക്കും.

Read Also: ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം; കർഷകർക്ക് നേരെ വീണ്ടും കണ്ണീർ വാതകം പ്രയോഗിച്ചു; കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നിർദേശം

 

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

യു.കെയിൽ യുവ മലയാളി എൻജിനീയർക്ക് ദാരുണാന്ത്യം ! 36 കാരനായ പാലക്കാട് സ്വദേശിയുടെ അപ്രതീക്ഷിത വേർപാട് ടെന്നീസ് കളിക്കിടെ

യു കെയിൽ മലയാളി യുവാവിന് അപ്രതീക്ഷിത വേർപാട്. സ്കോട്ട്ലൻഡ് മലയാളിയായ നാറ്റ്വെസ്‌റ്...

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

ജില്ലാ ജയിലിന് സമീപം സ്കൂൾ വിദ്യാർഥി മരിച്ച നിലയിൽ

ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച...

Related Articles

Popular Categories

spot_imgspot_img