ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത; ഡീസൽ ഓട്ടോറിക്ഷകൾക്ക് ഇനി 22 വർഷം ആയുസ്സ്, ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 15 വര്‍ഷം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്കാക്കണമെന്ന ഉത്തരവ് പരിഷ്‌കരിച്ചാണ് ഉത്തരവിറക്കിയത്. അരലക്ഷത്തോളം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും എന്നാണ് കണക്ക്.

കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി.), ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍.പി.ജി.), ലിക്യുഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍.എന്‍.ജി.), വൈദ്യുതി എന്നീ ഇന്ധനങ്ങളിലേക്ക് ഡീസൽ ഓട്ടോകൾ മാറ്റാനായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്. കാലാവധി നീട്ടുമെന്ന് ഒക്ടോബറില്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിരുന്നില്ല. ഇതുമൂലം കാലാവധി കഴിഞ്ഞ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാനാകാതെ ഡ്രൈവര്‍മാര്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് കുറവാണെന്ന് വിലയിരുത്തി കാലാവധി നീട്ടുമെന്ന് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജു പറഞ്ഞിരുന്നു. ഉത്തരവിന്റെ കരട് ഡിസംബര്‍ 16-നാണ് പുറത്തിറങ്ങിയിരുന്നത്.

തുടർന്ന് ഒരുമാസത്തോളം ഇതില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താനുള്ള സമയമായിരുന്നു. ജനുവരി 16-നുശേഷം ഉത്തരവ് ഇറങ്ങാത്തതിനാൽ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനാകാതെ ഓട്ടോ തൊഴിലാളികൾ ആര്‍.ടി.ഓഫീസുകളില്‍ കയറിയിറങ്ങുന്ന സ്ഥിതിയിലായിരുന്നു. പുതിയ ഉത്തരവ് പ്രകാരം കാലാവധി തീരാറായ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് ഇനി ഏഴുവര്‍ഷം കൂടി ലഭിക്കും.

 

Read Also: അജ്മേറിൽ കേരള പൊലീസിനു നേരെ വെടിവെപ്പ്; രണ്ടുപേർ പിടിയിൽ

 

spot_imgspot_img
spot_imgspot_img

Latest news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

Other news

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

Related Articles

Popular Categories

spot_imgspot_img