കൊച്ചി: കാക്കനാട് കളക്ടറേറ്റിൽ വൈദ്യുതിയില്ലാതെ ഒരു ദിവസം. 5 മാസത്തെ വൈദ്യുതി ബില്‍ കുടിശിക ആയതോടെ ആണ് കെഎസ്ഇബി ഇന്ന് രാവിലെ ഫ്യൂസ് ഊരിയത്.
ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കളക്ടര്‍ പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും വൈദ്യുതി എത്തിയില്ല. മൈനിംഗ് ആന്റ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്”42 ലക്ഷം രൂപയുടെ കുടിശിക ആണ് മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്.
ഒരു ദിവസം മുഴുവൻ കളക്ടറേറ്റിലെ മുപ്പതോളം ഓഫീസുകളില്‍ വൈദ്യുതി പ്രതിസന്ധി നീണ്ടു. ഓഫീസ് സമയം കഴിഞ്ഞതോടെ നാളെ എങ്കിലും വൈദ്യുതി എത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. രാത്രിയോടെ പ്രതിസന്ധി ഒഴിവായാലും ഓഫീസ് കഴിഞ്ഞതിനാല്‍ ഫലത്തില്‍ ഒരു ദിവസം മുഴുവൻ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു ജീവനക്കാര്‍.
വൈദ്യുതിയില്ലാത്തതിനാല്‍ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യമായിരുന്നു