ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥികളായ രണ്ടുപേർ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
ഭക്ഷണം വാങ്ങി വരുന്നതിനിടെ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമുള്ള മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ബെംഗളൂരുവിലെ കെജിഐ കോളേജിലെ വിദ്യാർഥികളാണ് രണ്ടുപേരും.
Read Also: സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്