കണ്ണീരൊപ്പാൻ ഗവർണർ വയനാട്ടിലേക്ക്; Z ക്ലാസ് സുരക്ഷയൊരുക്കാൻ പ്രത്യേക സുരക്ഷാ സംഘം

മാനന്തവാടി: രാഹുൽ ഗാന്ധിക്ക് പിന്നാലെ വയനാട് സന്ദർശനത്തിനൊരുങ്ങി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എത്തും.
സുരക്ഷാ പ്രശ്നങ്ങൾ കാരണം മാറ്റിവെച്ച വയനാട് സന്ദർശനത്തിനായി അദ്ദേഹം ഇന്ന് വിമാനമാർഗം കണ്ണൂരിലെത്തും.

ഇന്ന് രാത്രി പത്തരയോടെ മാനന്തവാടിയിലെത്തുമെങ്കിലും സന്ദർശനം നാളെയാണ്. രാവിലെ ഒമ്പതരയ്ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല അജീഷിന്റെയും തുടര്‍ന്ന് പത്തേകാലിനു പാക്കത്ത് പോളിന്റെയും കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.

പിന്നാലെ അദ്ദേഹം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും സന്ദര്‍ശിക്കും. തുടര്‍ന്ന് മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടോടെ തിരിച്ച് തിരുവനന്തപുരത്തേക്കു മടങ്ങും. ഗവർണർക്ക് Z പ്ലസ് സുരക്ഷയൊരുക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിൻ്റെ പ്രത്യേക വിഐപി സുരക്ഷാ സംഘം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കും. ഏത് സമയത്തും 41 സുരക്ഷാ ഉദ്യോഗസ്ഥർ ഗവർണർക്കൊപ്പം ഡ്യൂട്ടിയിലുണ്ടാകും.

 

Read Also: ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ പിഞ്ചുകുഞ്ഞ് നിലത്ത് വീണു; കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ; നടപടിക്കൊരുങ്ങി ബാലാവകാശ കമ്മീഷൻ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

Related Articles

Popular Categories

spot_imgspot_img