പശ്ചിമേഷ്യയിലും പുറത്തും തുടരുന്ന സംഘർഷങ്ങളും ചരക്കുകടത്തിന് നേരിടേണ്ടി വരുന്ന ഭീഷണികളും യു.എ.ഇ.യിൽ പെട്രോൾ വില ഉയരാൻ കാരണമാകുമെന്ന് സൂചന. ബാരലിന് 80 ഡോളറിൽ താഴെയായിരുന്ന ക്രൂഡ് ഓയിൽ വില നിലവിൽ 83 ഡോളറായി ഉയർന്നിട്ടുണ്ട്. ഇതാണ് പെട്രോൾ വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എണ്ണവില താഴ്ന്നതോടെ തുടർച്ചയായി മൂന്നുമാസം പെട്രോൾ വിലയിലും കുറവ് വന്നിരുന്നു. പെട്രോൾ വില വർധിച്ചാൽ ആനുപാതികമായി ടാക്‌സിക്കൂലിയും വർധിയ്ക്കും. വില നിയന്ത്രണം എടുത്തുകളഞ്ഞിട്ടും യു.എ.ഇ.യിലെ പെട്രോൾവില ആഗോള ശരാശരിയേക്കാൾ കുറവാണ്.