ഒടുവിൽ നിയമത്തിനു വഴങ്ങി ആപ്പിൾ; ഇനി ആപ്പുകൾ സൈഡ് ലോഡ് ചെയ്യാം

ആപ്പിൾ ഉപയോക്താക്കൾക്ക് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഇനിമുതൽ ഇതര ആപ്പ് സ്റ്റോറുകൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. യൂറോപ്യൻ യൂണിയൻ്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം (ഡിഎംഎ) മാർച്ചിൽ പ്രാബല്യത്തിൽ വരുന്നതോടെ 2008 മുതൽ, ഐഫോണിൻ്റെ ആപ്പ് ഇക്കോസിസ്റ്റത്തിലുള്ള കർശന നിയന്ത്രണം കമ്പനി അവസാനിപ്പിക്കും. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ഐഫോൺ യൂസർമാർക്ക് ഇനി ആപ്പുകൾ സൈഡ് ലോഡ് ചെയ്യാമെന്ന് സാരം.

കൂടാതെ ആപ്പ് ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകളിൽ ആദ്യമായി മൂന്നാം കക്ഷി പേയ്‌മെൻ്റ് രീതികൾ വാഗ്ദാനം ചെയ്യാം. ഐഫോൺ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോൾട്ടായി തിരഞ്ഞെടുക്കാനും കഴിയും. ഐഒഎസ് 17.4 പതിപ്പിലുള്ള യൂസർമാർക്ക് ‘’ബദൽ മാർക്കറ്റ്‌പ്ലേസസ് (alternative marketplaces)’’ അതിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എന്നാൽ, ഐഫോണിൽ അവ ഉപയോഗിക്കുന്നതിന് ആപ്പിളിന്റെ അംഗീകാരം നേടിയിരിക്കണം. സൈബർ സുരക്ഷാ അപകടസാധ്യതകളിൽ അവലോകനം ചെയ്യുന്നതിനായാണിത്.

അതുപോലെ, ​ഐഫോണിലേക്ക് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾ അനുമതി നൽകേണ്ടതുണ്ട്. ഒരു തവണ അത്തരത്തിൽ ഡൗൺലോഡ് ചെയ്താൽ, ആപ്പ് സ്റ്റോർ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാലും നിങ്ങൾക്ക് ആവശ്യമുള്ള ഏത് ആപ്പും ലഭിക്കും. നിങ്ങളുടെ ഡിഫോൾട്ടായി ആപ്പ് സ്റ്റോർ ഇതര മാർക്കറ്റ്‌പ്ലെയ്‌സ് സജ്ജീകരിക്കാനും കഴിയും. തേർഡ് പാർട്ടി സോഫ്റ്റ്വെയർ ഡെവലപ്പർമാർക്ക് ഇതര ആപ്പ് സ്റ്റോറുകളിലൂടെ ആപ്പുകൾ വിതരണം ചെയ്യുന്നതിലൂടെ അവർക്ക് ആപ്പിളിന് കുറഞ്ഞ കമ്മീഷൻ മാത്രം നൽകിയാൽ മതിയാകും. എന്നാൽ, ആപ്പിളിൻ്റെ പുതിയ കോർ ടെക്നോളജി ഫീസ് നൽകണം.

 

Read Also: പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ് ; ഇനി വലിയ ഫയൽ ഷെയർ ചെയ്യുന്നത് ഈസിയാണ്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

Related Articles

Popular Categories

spot_imgspot_img