പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ് ; ഇനി വലിയ ഫയൽ ഷെയർ ചെയ്യുന്നത് ഈസിയാണ്

ഒരു ഫോണിൽ എടുത്ത ഫോട്ടോയും ഫയലുകൾ മറ്റൊരു ഫോണിലേക്ക് എത്തിക്കാൻ ആൻഡ്രേയിഡ് ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകളായിരുന്നു സെൻഡറും ഷെയറിറ്റും. എന്നാൽ ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം വന്നതോടെ ആൻഡ്രോയിഡ് ഫോണുകളിലെ ഇൻബിൽറ്റ് ഷെയറിങ് ഓപ്ഷനായ നിയർബൈ ഷെയർ ഉപയോഗിച്ചായി ഷെയറിങ്. ഇപ്പോഴിതാ സമാനമായൊരു ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. അധികം വൈകാതെ തന്നെ പുതിയ ഫീച്ചർ വാട്‌സ് ആപ്പ് അവതരിപ്പിക്കും.
നിലവിൽ ഡാറ്റ ഉപയോഗിച്ച് രണ്ട് ജി.ബി വരെയുള്ള ഫയലുകൾ അയക്കാനുള്ള ഓപ്ഷൻ നിവിൽ വാട്‌സ്ആപ്പിലുണ്ട്.

എന്നാൽ ഡാറ്റ ചെലവില്ലാതെ തന്നെ ഫയലുകൾ അയക്കാനുള്ള സംവിധാനമാണ് കമ്പനി പുറത്തിറക്കുക. ഫയൽ അയക്കുന്ന ഡിവൈസ് നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടാകണമെന്ന് മാത്രം. ‘പീപ്പിൾ നിയർബൈ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ വാട്‌സആപ്പ് ഉടൻ പുറത്തിറക്കും. എന്നാൽ ഫീച്ചർ അവതരിപ്പിക്കുന്ന കൃത്യമായ ഡേറ്റ് കമ്പനി പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ 71 ലക്ഷത്തിലധികം വാട്‌സ് ആപ്പ് അക്കൗണ്ടുകൾ മെറ്റ മരവിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബർ 1 മുതൽ 30 വരെ 71,96,000 അക്കൗണ്ടുകൾക്കാണ് വാട്‌സ് ആപ്പ് വിലക്കേർപ്പെടുത്തിയത്.ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ ഇത്രയുമധികം വാട്‌സാപ്പ് അക്കൗണ്ടുകൾക്ക് മാതൃ കമ്പനിയായ മെറ്റ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമാണ്. വാട്‌സ് ആപ്പ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ യൂസേഴ്‌സിൽ നിന്നുള്ള പരാതികൾ ലഭിക്കുന്നതിന് മുമ്പ് തന്നെ 19,54,000 അക്കൗണ്ടുകൾ മരവിപ്പിച്ചതായി മെറ്റ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രചരണം തുടങ്ങിയവക്കു ഉപയോഗിച്ച അക്കൗണ്ടുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

Read Also : പുതിയ മാറ്റങ്ങളുമായി ഇമെയിലും ; ഇത് തകർക്കും

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

Related Articles

Popular Categories

spot_imgspot_img