തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റ് നേടി. 20 കോടി രൂപയാണ് ഒന്നാം സമ്മാന തുക. പാലക്കാട് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകള്‍ – XE 409265, XH 316100, XK 424481, XH 388696, XL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294,XD 314511, XC 483413, XE 398549, XK 105413, XE 319044,XB 279240, XJ 103824, XE 243120, XB 378872, XL 421156.
400 രൂപയായിരുന്നു ടിക്കറ്റ് വില. 50 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ 45 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ സമ്മാനത്തുക 16 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ ജേതാവിനു തമിഴ്നാട് സേലം സ്വദേശിക്ക് നികുതിയും കഴിഞ്ഞ് 10.08 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്.
Read Also: ആരാധകർ ഉറപ്പിച്ചു , ഇത് ആഗോള ഹിറ്റ് ; മലൈക്കോട്ടൈ വാലിബൻ നാളെ റിലീസ്