സ്റ്റെഡ്ഫാസ്റ്റ് ഡിഫൻഡർ 2024 ; 1988 ശേഷം വമ്പൻ സൈനികാഭ്യാസവുമായി നാറ്റോ; ലക്ഷ്യം റഷ്യയോ ?

സോവിയറ്റ് യൂണിയനും അമേരിക്കൻ ചേരിയിലുള്ള നാറ്റോ രാജ്യങ്ങളും തമ്മിൽ നിലനിന്ന കിടമത്സരങ്ങളാണ് ശീതയുദ്ധത്തിന് വഴിവെച്ചത്. യു.എസ്.എസ്.ആർ.ന്റെ തകർച്ചയ്ക്ക് ശേഷം ശീതയുദ്ധം അവസാനിച്ചു. പിന്നീട് പ്രതിരോധ മേഖലയിൽ നാറ്റോയുടെ ഏക ധ്രുവ ശക്തിപ്രകടനത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. എന്നാൽ വ്‌ളാഡിമിർ പുട്ടിൻ റഷ്യയുടെ അമരത്ത് എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സൈനിക സാമ്പത്തിക ശക്തിയിൽ റഷ്യ കുതിച്ചു ക്രൈമിയയും ഉക്രൈന്റെ 25 ശതമാനവും വരുന്ന പ്രദേശങ്ങൾ പിടിച്ചെടുക്കുന്നിടത്തേയ്ക്ക് കാര്യങ്ങൾ എത്തി. ഇതോടെ നാറ്റോ വീണ്ടും മസിൽ പെരുപ്പിയ്ക്കാൻ തുടങ്ങി. 1988 ൽ അവസാനമായി നടന്ന നാറ്റോ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിന് ശേഷമുള്ള വലിയ അഭ്യാസമാണ് നിലവിൽ നാറ്റോ സംഘടിപ്പിയ്ക്കുന്നത്. സ്റ്റെഡ്ഫാസ്റ്റ് ഡിഫൻഡർ 2024 എന്ന പേരിൽ മേയ് വരെ നടത്തുന്ന സൈനികാഭ്യാസത്തിൽ 90,000 സൈനികർചേരും വിമാന വാഹിനികൾ മുതൽ ഡിസ്‌ട്രോയർ വരെയുള്ള 50 കപ്പലുകൾ 80 യുദ്ധ വിമാനങ്ങൾ ഹെലി കോപ്ടറുകൾ ഡ്രോണുകൾ തുടങ്ങിയവ അഭ്യാസത്തിന്റെ ഭാഗമാകും.

തുടക്കത്തിൽ വൻ തിരിച്ചടികൾ നേരിട്ട ഉക്രൈനിൽ റഷ്യൻസേന മുന്നേറുന്നതും ഇറാൻ-ഉത്തരകൊറിയ-ചൈന എന്നീ രാജ്യങ്ങളുമായി ചേർന്ന് റഷ്യ ഉയർത്തുന്ന ഭീഷണിയും നാറ്റോ രാജ്യങ്ങൾ ഗൗരവമായാണ് കാണുന്നത്. റഷ്യ ആയുധശേഷി വൻ തോതിൽ വർധിപ്പിയ്ക്കുന്നതും ഡ്രോൺ സാങ്കേതിക വിദ്യയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും നാറ്റോയ്ക്ക് ഭീഷണിയാകും.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

Other news

‘പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ട്’: കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി

പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്കു മുന്നിൽ മറ്റ് വഴികളുണ്ടെന്ന് കോൺഗ്രസിന്...

യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ ! ഏപ്രില്‍ മുതല്‍ ഈ ജോലികൾ അപ്രത്യക്ഷമായേക്കും:

യുകെയില്‍ ഏപ്രില്‍ മുതല്‍ ഉണ്ടാകുന്ന ദേശീയ മിനിമം വേജ് വര്‍ധനയുടെ കാര്യത്തിൽ...

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ...

ഡ്രാക്കുള സുധീർ പറഞ്ഞത് ശരിയോ, കാൻസറിന് കാരണം അൽഫാമോ; മറ്റൊരു അനുഭവം കൂടി ചർച്ചയാകുന്നു

അടുത്തിടെയായി അൽഫാമിനെ കുറിച്ചുള്ള നടൻ സുധീർ സുകുമാരന്റെ വിമർശനം വലിയ ചർച്ചകൾക്കാണ്...

Related Articles

Popular Categories

spot_imgspot_img