യുവാക്കൾ നാടുവിടുന്നതിനെക്കുറിച്ചാണ് രാജ്യത്ത് ചർച്ച. കേരളത്തിലാകട്ടെ കൂണുപോലെയാണ് റിക്രൂട്ടിങ്ങ് ഏജൻസികളും ഐ.ഇ.എൽ.ടി.എസ്. പഠന കേന്ദ്രങ്ങളും ഉയർന്നു വരുന്നത്. ആഫ്രിക്കൻ പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും സ്ഥിതി വ്യസ്ത്യസ്തമല്ല. സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് അമേരിക്കയിലേയ്ക്ക് കുടിയേറാൻ ലക്ഷങ്ങളാണ് കാത്തിരിയ്ക്കുന്നത്.
എന്നാൽ കുടിയേറ്റത്തിന് യാതൊരു താത്പര്യവുമില്ലെന്നാണ് യു.എ.ഇ. പൗരന്മാരുടെ നിലപാട്. 99.37 ശതമാനം ഇമറാത്തി പൗരന്മാരും രാജ്യം വിടുന്നതിനോട് യോജിയ്ക്കുന്നില്ലെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പഠനങ്ങൾ വ്യക്തമാക്കുന്നു. മികച്ച ജീവിത നിലവാരവും ക്രമസമാധാനവുമാണ് ഇമാറാത്തികളെ രാജ്യത്ത് തുടരാൻ പ്രേരിപ്പിയ്ക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ജപ്പാനാണ് 98.5 ശതമാനം ജാപ്പനീസ് പൗരന്മാരും മാതൃരാജ്യത്ത് തുടരാൻ ആഗ്രഹിയ്ക്കുന്നവരാണ്. അമേരിക്കൻ ജനതയും രാജ്യം വിടാൻ താത്പര്യം കാണിയ്ക്കുന്നില്ല.
Also read: ചൈനയ്ക്ക് വൻ തിരിച്ചടിയായി ലായ് ചിങ്ങ്‌തെ തയ്‌വാൻ പ്രസിഡന്റ്









