പ്രധാനമന്ത്രിയുടെ സന്ദർശനം : സമൂഹമാധ്യമങ്ങളിൽ കള്ള പ്രചാരണം , മറ്റ് വിവാഹങ്ങൾ മാറ്റിവെക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾക്ക് അറുതി. ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു.സുരക്ഷയുടെ ഭാഗമായി സമയക്രമീകരണം നടത്തിയിട്ടുണ്ട്. ഇതു വിവാഹ സംഘങ്ങളുമായി ആലോചിച്ചു ചെയ്തതാണ്. വിവാഹങ്ങൾ മാറ്റിവച്ചെന്ന പ്രചാരണം ശരിയല്ല.ഒരു വിവാഹം പോലും മാറ്റിവയ്ക്കാൻ ആരും ദേവസ്വത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നതിനാൽ 17ന് 12 വിവാഹങ്ങൾ മാറ്റിവച്ചെന്ന് കഴിഞ്ഞ ദിവസമായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. മോദി ക്ഷേത്രദർശനത്തിന് എത്തുന്നതു രാവിലെ 8നാണ്. 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് 9ന് മടങ്ങും. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ സന്ദർശിക്കുമെന്ന വാർത്ത സ്ഥിരീകരിച്ചത് കഴിഞ്ഞ 8നാണ്. അന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് 17ന് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്നത് 64 വിവാഹങ്ങൾ. എന്നാൽ ഇന്നലെ ഉച്ചയോടെ വിവാഹങ്ങളുടെ എണ്ണം 75 ആയി ഉയർന്നു. 5 ദിവസം കൊണ്ട് 11 വിവാഹങ്ങളുടെ ബുക്കിങ് കൂടി നടന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞ ശേഷമാണ് 11വിവാഹങ്ങൾ ബുക്ക് ചെയ്തത്.കനത്ത സുരക്ഷാക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞശേഷവമാണ് ഈ 11 വിവാഹങ്ങൾ ബുക്ക് ചെയ്​തത് എന്നും കെ പി വിനയൻ പറഞ്ഞു.

അതെ സമയം തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തിയേക്കും. ഗുരുവായൂരിൽനിന്നു റോഡ് മാർഗം തൃപ്രയാറിലെത്തുമെന്നാണ് വിവരം. തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും.

Read Also : മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത്

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത് ബെയ്ജിംഗ്: ഇന്ത്യക്കും ചൈനയ്ക്കും മേൽ അമേരിക്കൻ പ്രസിഡന്റ്...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം ദോഹ: എഎഫ്സി അണ്ടർ-23 ഏഷ്യൻ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ്

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ് തൃശ്ശൂർ:യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്....

Related Articles

Popular Categories

spot_imgspot_img