ഏറെ ആരാധകരുള്ള ദമ്പതിമാരാണ് നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷും.ഇപ്പോഴിതാ പേളി മാണി രണ്ടാമതും അമ്മയായിരിക്കുകയാണ്.കേരളത്തിൽ ഏറ്റവുമധികം ആഘോഷമാക്കിയ ഗർഭകാലമായിയരുന്നു പേളിയുടേത്. താൻ വീണ്ടും അമ്മയാവാൻ പോവുകയാണെന്ന് പേളി പറഞ്ഞത് മുതൽ കുട്ടിയെ കാണാൻ ആരാധകരും കാത്തിരിപ്പിലായിരുന്നു . ഒടുവിൽ ആ സന്തോഷവാർത്തയെത്തി.ജനുവരി പതിമൂന്നിന് തങ്ങൾക്കൊരു കുഞ്ഞ് കൂടി ജനിച്ചുവെന്ന് ശ്രീനിഷ് അരവിന്ദ് വെളിപ്പെടുത്തി.പെൺകുട്ടിയാണ് ജനിച്ചതെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം ആദ്യമായി പുറംലോകത്തിന് മുന്നിൽ വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് പേളി. സോഷ്യൽ മീഡിയ
പേജിലൂടെയാണ് ജനിച്ച് മിനുറ്റുകൾ മാത്രമുള്ള മകളുടെ മുഖം പേളി കാണിച്ചിരിക്കുന്നത്.പ്രസവം കഴിഞ്ഞ് ആദ്യമായി കുഞ്ഞിനെ കൈയ്യിൽ കിട്ടിയ നിമിഷമെന്ന് പറഞ്ഞാണ് പേളി എത്തിയിരിക്കുന്നത്. മകളെ തന്റെ കൈയ്യിലേക്ക് ആദ്യമായി തന്നപ്പോഴുള്ള ചിത്രമാണെന്നും നടി പോസ്റ്റിൽ പറയുന്നു . മാത്രമല്ല വീണ്ടുമൊരു പെൺകുട്ടിയുടെ അമ്മയായതിന്റെ സന്തോഷവും പേളി പങ്കുവെച്ചിരിക്കുകയാണ്.
ഒൻപത് മാസങ്ങൾക്ക് ശേഷം ഒടുവിൽ ഞങ്ങൾ പരസ്പരം കണ്ടു. ഇത് ഞാൻ അവളെ ആദ്യമായി കൈയ്യിലെടുക്കുന്ന ചിത്രമാണ്. അവളുടെ മൃദുലമായ ചർമ്മവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓർമ്മിക്കപ്പെടും. ഒരു പെൺകുഞ്ഞിന്റെ കൂടി അമ്മയായി എന്നോർക്കുമ്പോൾ അഭിമാനം കൊണ്ട് ആനന്ദകണ്ണീർ വരികയാണ്. നിങ്ങളെല്ലാവരും ആശംസകൾ അറിയിച്ചെന്നും പ്രാർഥനകൾ നേർന്നുവെന്നും ശ്രീനി എന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തെ ഇത്രത്തോളം ചേർത്ത് പിടിച്ചു എന്നറിയുമ്പോഴുള്ള സന്തോഷം എന്റെ ഹൃദയം നിറയ്ക്കുകയാണ്. എല്ലാവർക്കും നന്ദി എന്നുമാണ് പേളി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
Read Also :തിയേറ്ററുകളിൽ തീപാറിച്ച് ജയറാമിന്റെ തിരിച്ചുവരവ് : ഇത് റെക്കോർഡ് കളക്ഷൻ