web analytics

ചെങ്കടൽപ്പോര്: എണ്ണവില ഉയരേ…

ചരക്കു കപ്പലുകൾക്ക് നേരെയുള്ള യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ വർധനവ്. അഞ്ചു ശതമാനം വരെ നിലവിൽ എണ്ണവില ഉയർന്നെന്നും പശ്ചിമേഷ്യൻ സംഘർഷം വ്യാപിച്ചാൽ ഇനിയും എണ്ണവില കുതിച്ചുയരുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കടലിൽ പ്രതിസന്ധി രൂക്ഷമായതോടെ കൊച്ചിയിൽ നിന്നും യൂറോപ്പിലേയ്ക്കുള്ള കയറ്റുമതിയ്ക്കും ചെലവേറിയിട്ടുണ്ട്. 600 ഡോളറായിരുന്ന കണ്ടെയ്‌നർ കൂലി 2600 ഡോളർ വരെയാണ് ഉയർന്നത്. ഗൾഫ് മേഖലയിലേയ്ക്കുള്ള കണ്ടെയ്‌നർ നിരക്ക് 900 ഡോളറിൽ നിന്നും 2000 ഡോളറായും ഉയർന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായത് യൂറോപ്പിലും ഗൾഫ് മേഖലയിലും അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരാൻ കാരണമാകും. സ്‌പൈസസ്, തുണി, റബ്ബർ എന്നിവയാണ് ഇന്ത്യയിൽ നിന്നും പ്രധാനമായും യൂറോപ്പിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്.

ശനിയാഴ്ച്ച യമനിലെ ഹുദൈദ തീര നഗരത്തിലും യു.എസ്., യു.കെ. സംയുക്ത സൈന്യം ആക്രമണം നടത്തി. ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ പടക്കപ്പലിലുണ്ടായിരുന്ന ഡ്രോണുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ അമേരിക്ക ഇത് സ്ഥിരീകരിച്ചിട്ടില്ല. ഹൂത്തികൾ പ്രകോപനം തുടർന്നാൽ കനത്ത ആക്രമണം നടത്തുമെന്ന് യു.എസ്.പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. എന്നാൽ ശക്തമായി തിരിച്ചടിയ്ക്കുമെന്നാണ് ഹൂത്തികളുടെ പ്രതികരണം.

Also read: ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും ; ചെങ്കടൽ കത്തുന്നു

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img