ചരക്കു കപ്പലുകൾക്ക് നേരെയുള്ള യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ വർധനവ്. അഞ്ചു ശതമാനം വരെ നിലവിൽ എണ്ണവില ഉയർന്നെന്നും പശ്ചിമേഷ്യൻ സംഘർഷം വ്യാപിച്ചാൽ ഇനിയും എണ്ണവില കുതിച്ചുയരുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കടലിൽ പ്രതിസന്ധി രൂക്ഷമായതോടെ കൊച്ചിയിൽ നിന്നും യൂറോപ്പിലേയ്ക്കുള്ള കയറ്റുമതിയ്ക്കും ചെലവേറിയിട്ടുണ്ട്. 600 ഡോളറായിരുന്ന കണ്ടെയ്‌നർ കൂലി 2600 ഡോളർ വരെയാണ് ഉയർന്നത്. ഗൾഫ് മേഖലയിലേയ്ക്കുള്ള കണ്ടെയ്‌നർ നിരക്ക് 900 ഡോളറിൽ നിന്നും 2000 ഡോളറായും ഉയർന്നു. വിവിധ […]
© Copyright News4media 2024. Designed and Developed by Horizon Digital