സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുരയിൽ നിന്നുള്ള രാജാ മുരുകനാണ് ഹർജി സമർപ്പിച്ചത്. ലോകേഷ്- വിജയ് ചിത്രം ‘ലിയോ’ യിൽ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് ആവശ്യം. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസ്സാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ലിയോ കണ്ട് തനിക്ക് മാനസിക സമ്മർദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകൻ ആരോപിക്കുന്നു. ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും ഹര്‍ജിയിലുണ്ട്. കൂടാതെ ‘ലിയോ’സിനിമ ടിവിയിൽ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിന്റെ അഭിഭാഷകർ ഹാജരായിരുന്നില്ല. ഇതോടെ ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മറ്റൊരു ദിവസത്തേക്കു മാറ്റി വെച്ചിരിക്കുകയാണ്.

 

Read Also: ജെസ്ന ഒരു മരീചികയല്ല; സിബിഐ കണ്ടെത്തുമെന്ന് തച്ചങ്കരി

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

ഈ മുന്നറിയിപ്പ് അവഗണിക്കരുത്

ഈ മുന്നറിയിപ്പ് അവഗണിക്കരുത് കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം തുറന്നു പറഞ്ഞ് ഗായിക...

യുവാവിന്റെ കുടൽ പൊട്ടി

യുവാവിന്റെ കുടൽ പൊട്ടി കുറുപ്പംപടി: കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളിക്ക്...

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ കെയിൻസിലെ റിമി ടോമിയുടെ സ്റ്റേജ്...

ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം...

റേഷന്‍ കടകളില്‍ മണ്ണെണ്ണ വിതരണം ഇന്നുമുതല്‍

റേഷന്‍ കടകളില്‍ മണ്ണെണ്ണ വിതരണം ഇന്നുമുതല്‍ തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം...

Related Articles

Popular Categories

spot_imgspot_img