തൊടുപുഴയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടിക്കർഷകർക്ക് സഹായഹസ്‌തവുമായി സിനിമാലോകം

ഇടുക്കി തൊടുപുഴയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. . നടൻ ജയറാം കർഷകരായ മാത്യുവിനെയും ജോർജിനെയും കണ്ടു . ജയറാം കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറ് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് ജയറാം പറഞ്ഞു. കൂടാതെ കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും രംഗത്തെത്തി . മമ്മൂട്ടി ഒരു ലക്ഷം രൂപയും, പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും.

ജയറാമിന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെയാണ്. ആ ചടങ്ങ് മാറ്റിവച്ചുള്ള അഞ്ച് ലക്ഷം രൂപ കുട്ടികൾക്ക് ധനസഹായമായി നൽകിയത് . തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് പുതിയ പശുക്കളെ വില കുറവിൽ വാങ്ങാൻ സഹായിക്കാമെന്നും കൂടെ വരാമെന്നും ജയറാം കുട്ടിക്കർഷകരായ ജോർജിനും മാത്യുവിനും വാക്ക് നൽകി.

കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദർശിച്ചു. ഇവർക്ക് എല്ലാ വിധ സഹായങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ മിൽമ 45000 രൂപ നൽകും. പശുക്കൾക്ക് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നൽകും. അഞ്ച് പശുക്കളെയും ക്ഷീര വകുപ്പ് കുട്ടികൾക്ക് കൈമാറും.

വെള്ളിയാമറ്റത്ത് കുട്ടികളായ ജോർജുകുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണ് ഇവരുടേത്.

Read Also : പുതുവത്സരത്തിൽ കൂട്ടുകാർക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാൻ അനുമതി നൽകിയില്ല; പെൺകുട്ടി ആത്മഹത്യ ചെയ്തു

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത്...

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം.പെരിയാർ ടൈഗർ...

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ സഹായം നൽകാൻ സിസ്റ്റർ ജോസിയ

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ് ഗൊരഖ്പുർ (ഉത്തർപ്രദേശ്):ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു...

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ...

Related Articles

Popular Categories

spot_imgspot_img