2024ല്‍ ഇന്ത്യയ്ക്ക് നെട്ടോട്ടം; കാത്തിരിക്കുന്നത് ഒട്ടേറെ മത്സരങ്ങൾ, വിശദമായറിയാം

മുംബൈ: 2024 ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷകളുടെ നാളുകളാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ വർഷമായിരുന്നു. 2013നു ശേഷം ഇന്ത്യക്കു ഒരു ഐസിസി ട്രോഫി പോലും വിജയിക്കാനായിട്ടില്ല. ഏറെ നാളായി കാത്തിരുന്ന കിരീടം സ്വന്തം മണ്ണില്ലെങ്കിലും നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ, എന്നാൽ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ രോഹിത്തിനും സംഘത്തിനും പിടിച്ചു നിൽക്കാനായില്ല. ഇതോടെ ഐസിസി ട്രോഫിക്കായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് 2024ലേക്കു കടന്നിരിക്കുകയാണ്.

2024ല്‍ നിരവധി പരമ്പരകളും ടൂര്‍ണമെന്റുകളും ആണ് ടീമിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെ ആരംഭിച്ച ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് ഇപ്പോൾ ഇന്ത്യൻ ടീം. ജനുവരി മൂന്നു മുതല്‍ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കും. ഇക്കൊല്ലം ഇന്ത്യ കളിക്കാന്‍ പോവുന്ന മത്സരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

> ജനുവരി 11 മുതല്‍ അഫ്ഗാനിസ്താനുമായുള്ള ടി20 മത്സരമാണ് ഇന്ത്യയെ അടുത്തതായി കാത്തിരിക്കുന്നത്. ഇന്ത്യയിൽ വെച്ചാണ് മത്സരം. ജനുവരി 11നു മൊഹാലിയിലും 14 നു ഇൻഡോറിലും 17 നു ബെംഗളൂരുവിലും മത്സരങ്ങൾ നടക്കും.

> ജനുവരിയിൽ തന്നെ കരുത്തരായ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ഇന്ത്യ അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പര കളിക്കും. ജനുവരി 25നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യയുടെ മൂന്നാമത്തെയും നാട്ടില്‍ കളിക്കുന്ന ആദ്യത്തെയും പരമ്പരയാണിത്. ഇംഗ്ലണ്ടുമായുള്ള പരമ്പര മാര്‍ച്ചിലാണ് അവസാനിക്കുക.

> മാർച്ച് അവസാനത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കും. മേയ് അവസാനം വരെയാണ് ഐപിഎൽ. അതുകൊണ്ടു തന്നെ ഈ സമയത്തു ഇന്ത്യക്കു അന്താരാഷ്ട്ര മത്സരങ്ങളില്ല.

> ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായി നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഇന്ത്യ പോരിനിറങ്ങുക. 2024ല്‍ ഇന്ത്യയുടെ ഏക അന്താരാഷ്ട്ര ടൂര്‍ണമെന്റും ഇതു തന്നെയാണ്. ഒരു മാസം നീളുന്ന ടി20 ലോകകപ്പിനു ശേഷം ശ്രീലങ്കയുമായി അവരുടെ നാട്ടില്‍ ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി ഇന്ത്യ വൈറ്റ് ബോള്‍ പരമ്പരകള്‍ കളിക്കും. മൂന്നു വീതം ടി20യും ഏകദിനവുമാണ് ഇതിലുള്‍പ്പെടുന്നത്.

>സെപ്റ്റംബർ- ഒക്ടോബര്‍ മാസങ്ങളിലായി ബംഗ്ലാദേശുമായി ഇന്ത്യക്കു നാട്ടില്‍ റെഡ് ബോള്‍, വൈറ്റ് ബോള്‍ പരമ്പരയുണ്ട്. രണ്ടു ടെസ്റ്റുകളിലും മൂന്നു ടി20കളിലുമാണ് ബംഗ്ലാദേശുമായി ഇന്ത്യ മത്സരിക്കുക.

>ന്യൂസിലാന്‍ഡുമായി ഇന്ത്യ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിൽ ഇന്ത്യയ്ക്ക് മത്സരമുണ്ട്. നാട്ടില്‍ നടക്കുന്ന മൂന്നു ടെസ്റ്റുകളില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. 2024ല്‍ ഇന്ത്യയുടെ അവസാന പരമ്പര ഓസ്‌ട്രേലിയയിലാണ്. നവംബറിലാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്കു പോകും.

>ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസീസും മത്സരിക്കും. ഇതില്‍ നാലു ടെസ്റ്റുകളാണ് 2024ല്‍ നടക്കുക. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് 2025 ജനുവരിയിൽ നടക്കും.

 

Read Also: കളത്തിൽ റൺമഴ പെയ്യിക്കുന്ന ‘വാർണർ ഷോ’യ്ക്ക് വിരാമം; വിടാതെ പിന്തുടരുന്ന വിവാദവും

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന്...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

Related Articles

Popular Categories

spot_imgspot_img