പാട്ടുകളെ സ്നേഹിക്കുകയും പാട്ടുകൾ കേൾക്കുകയും ചെയ്യുന്ന ഏവർക്കും സുപരിചിതമാണ് യേശുദാസും , മകൻ വിജയ് യേശുദാസും.
അച്ഛനെ പോലെ തന്നെ മലയാള സിനിമയിലെ മുൻനിര ഗായകന്മാരിൽ ഒരാളായി മാറി വിജയും . മാത്രമല്ല സിനിമകളിലും സജീവം .
ഇപ്പോഴിതാ സിനിമാ മേഖലയിലടക്കമുള്ള ചൂഷണത്തെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. എല്ലാ മേഖലയിലും അവസരം കൊടുക്കാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാൻ പലരും ആവശ്യപ്പെടാറുണ്ട്. ഇത്തരം കാര്യങ്ങൾ എങ്ങനെ ചോദിക്കാൻ പറ്റുന്നു എന്നാണ് താൻ ചിന്തിക്കുന്നതെന്നാണ് വിജയ് യേശുദാസ് ചോദിക്കുന്നത്. കൂടുതലായും സിനിമ മേഖലയിലാണ്
ചാൻസ് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരെ മിസ് യൂസ് ചെയ്യുന്ന അവസ്ഥ നിലനിൽക്കുന്നത് . ഇതെല്ലം പുറത്ത് പറയാൻ എല്ലാവരും പേടിക്കും. കിട്ടാനിരിക്കുന്ന ചാൻസുകൾ പോവുമോ എന്നതായിരിക്കും ഇതിന് കാരണം .എന്നാൽ താൻ ഒരു ആണായത് കൊണ്ട് ഞാനത്രയും അനുഭവിക്കുന്നില്ലായിരിക്കും.സ്ത്രീകളാണ് ഇതേറ്റവും കൂടുതൽ അനുഭവിക്കുന്നത് എന്നും വിജയ് പറഞ്ഞു .
ഇതോടൊപ്പം തന്റെ ഒരു അനുഭവം കൂടി വിജയ് പങ്കുവെച്ചു.ഒരു പ്രശസ്ത സംഗീത സംവിധായകനോട് അദ്ദേഹത്തിന്റെ പാട്ടുകൾ മനോഹരമാണെന്നും എനിക്കേറ്റവും പ്രിയപ്പെട്ടതാണെന്നും ഞാൻ പറഞ്ഞിരുന്നു. ചിലപ്പോൾ എനിക്ക് ചാൻസ് കിട്ടാൻ വേണ്ടി അദ്ദേഹത്തെ സുഖിപ്പിച്ചതാണെന്ന് പുള്ളിയ്ക്ക് തോന്നിയിട്ടുണ്ടാവും.അതൊക്കെ ഓരോരുത്തരുടെ കാഴ്ചപാടുകൾക്ക് അനുസരിച്ചിരിക്കും. അങ്ങനെ ചിന്തിച്ചാലും കുഴപ്പമൊന്നുമില്ല. എന്നാൽ ഒരാൾക്ക് ചാൻസ് കൊടുത്താൽ അത് വേറൊരു ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നതും അങ്ങനെ പറ്റിക്കാൻ ശ്രമിക്കുന്നതുമൊക്കെ എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഇവരൊക്കെ ചിന്തിക്കേണ്ടത് നിങ്ങളുടെ വീട്ടിലുള്ളവരോട് പുറത്ത് നിന്നുള്ളവരോ പ്രൊഡക്ഷനിലുള്ളവരോ വേറെ ആരെങ്കിലുമൊക്കെ ചാൻസ് തരാം പക്ഷേ നിങ്ങൾ എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞെങ്കിൽ ഇവർക്ക് എന്തെങ്കിലും പറയാൻ സാധിക്കുമോ എന്നാണ് വിജയ് യേശുദാസ് ചോദിക്കുന്നത്.
എല്ലാവരും അങ്ങനെയാണ് എന്ന് പറയുന്നില്ല ചില ആളുകൾ മാത്രമേ ഇങ്ങനെയുള്ളു. ജനറലൈസ് ചെയ്യാൻ സാധിക്കില്ല.ഒപ്പം ഇൻഡസ്ട്രിയെ മൊത്തത്തിൽ കുറ്റം പറയാനും പറ്റില്ല.ഈ ഇൻഡസ്ട്രി മാത്രമല്ല എല്ലായിടത്തും ഇതൊക്കെ തന്നെയാണ്.ബിസിനസ്, കോർപ്പറേറ്റ് മേഖലകളിലടക്കം ഇത്തരം ചൂഷണങ്ങളുണ്ട്.മനുഷ്യർ മാറുകയല്ലാതെ കാര്യമില്ലെന്നും വിജയ് തുറന്നടിച്ചു.
Read Also : ‘ബാത്തിങ്ങ് ഐശ്വര്യ’: ഡീപ് ഫെയ്ക്ക് വീഡിയോയ്ക്ക് ഇരയായി ഐശ്വര്യ റായിയും; വ്യാജവിഡിയോ പുറത്ത്