ആപ്പിൾ വാച്ച് ഉപയോഗിക്കുന്നവര്‍ക്കായി വ്യാജ ചാർജറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആപ്പിൾ. വ്യാജ ചാർജറുകൾ ഉപയോഗിക്കുന്നത് വഴി ഉപകരണത്തിന് കേടുപാട് വരുമെന്നും ബാറ്ററിയുടെ ആയുസ് കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സർട്ടിഫൈഡ് ചാർജറുകളും വ്യാജ വ്യാജ ചാർജറുകളും എങ്ങനെ തിരിച്ചറിയാമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
>ആപ്പിൾ നിർമിച്ച ആധികാരിക ചാർജിങ് കണക്ടറുകൾക്ക് വെള്ള നിറമാണ്. ചില ആപ്പിൾ വാച്ച് ചാർജറുകൾക്ക് ചാർജിങ് കേബിളിൽ ടെക്സ്റ്റും റെഗുലേറ്ററി അടയാളങ്ങളും ഉണ്ട്.
>പല നിറങ്ങളിൽ വരുന്നതോ കണക്ടറുകവുടെ മുകളിൽ എഴുത്തുകൾ ഉള്ളതോ ആയവ ആപ്പിൾ സർട്ടിഫൈഡ് ആയിരിക്കില്ല.
>ആപ്പിൾ നിർമിച്ചതാണെങ്കിൽ, ഇതിലേതെങ്കിലും മോഡൽ നമ്പർ ഉറപ്പായും കാണാം- A1570, A1598, A1647, A1714, A1768, A1923,A2055,A2056, A2086, A2255, A2256, A2257,A2458, A2515, A2652, A2879
>മാക് ഉപയോഗിച്ച് നിങ്ങൾക്ക് ചാർജറിന്റെ നിർമാതാവിനെ പരിശോധിക്കാനും കഴിയും. എങ്ങനെയെന്ന് നോക്കാം
1. ആപ്പിൾ വാച്ച് ചാർജിങ് കേബിൾ നിങ്ങളുടെ Mac-ലേക്ക് ബന്ധിപ്പിക്കുക
2. നിങ്ങളുടെ Mac-ൽ, Apple മെനു തിരഞ്ഞെടുക്കുക
3. സിസ്റ്റം ക്രമീകരണങ്ങൾ, തുടർന്ന് സൈഡ്‌ബാറിലെ ജനറൽ ഓപ്ഷൻ ക്ലിക്ക് ചെയ്യുക
4. വലതുവശത്തുള്ള എബൗട്ട് ക്ലിക്ക് ചെയ്യുക
5. സിസ്റ്റം റിപ്പോർട്ട് ക്ലിക്ക് ചെയ്യുക
6. യുഎസ്ബി ക്ലിക്ക് ചെയ്യുക
7. വിശദാംശങ്ങൾ കാണുന്നതിന് നിങ്ങളുടെ വാച്ച് ചാർജർ തിരഞ്ഞെടുക്കുക
8. ആപ്പിൾ നിർമിച്ച വാച്ച് ചാർജറുകൾ Apple Inc-നെ നിർമാതാവായി കാണിക്കും
Read Also:വെബ് ബ്രൗസറുകളിൽ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടേക്കാം; മുന്നറിയിപ്പ് നൽകി കേന്ദ്രം