റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി ജയിലിൽ നിന്നും അപ്രത്യക്ഷം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന നവൽനി അപ്രത്യക്ഷനായതിൽ ദുരൂഹതയെന്ന് പ്രതിപക്ഷം

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ജയിലിൽ നിന്ന് കാണാതായതായി അദ്ദേഹത്തിന്റെ അനുയായികൾ. മോസ്കോയിൽ നിന്ന് 150 മൈൽ കിഴക്കുള്ള ഒരു പീനൽ കോളനിയിൽ തടവിലാക്കപ്പെട്ടതായി കരുതപ്പെടുന്ന ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവുമായി തങ്ങൾക്ക് ബന്ധം നഷ്ടപ്പെട്ടതായും അദ്ദേഹം എവിടെയാണെന്ന് അജ്ഞാതമാണെന്നും അലക്സി നവൽനിയുടെ അഭിഭാഷകർ പറഞ്ഞു. നവൽനി തിങ്കളാഴ്ച ഒരു വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ, ജയിലിൽ വൈദ്യുതി തകരാർ മൂലം ഹിയറിംഗിന് ഹാജരാകാൻ സാധിക്കുന്നില്ലെന്ന് ജയിൽ അധികൃതർ നവൽനിയുടെ സംഘത്തെ അറിയിക്കുകയായിരുന്നു. 2024 മാർച്ചിൽ റഷ്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നവൽനിയുടെ തിരോധാനം.

Also read: ‘മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ? ഈ ഗുണ്ടകളാണോ ഭരിക്കുന്നത് ‘ ? ; SFI യുടെ കരിങ്കൊടിക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

തീവ്രവാദ സമൂഹം സൃഷ്ടിച്ചതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകിയതിനും മറ്റ് നിരവധി കുറ്റകൃത്യങ്ങൾക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നവൽനിയെ ഓഗസ്റ്റിൽ ആണ് 19 വർഷത്തെ തടവിന് ശിക്ഷിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെയുള്ള അദ്ദേഹത്തിന്റെ വിമർശനം തടയാനുള്ള രാഷ്ട്രീയ പ്രേരിത ശ്രമമാണ് അദ്ദേഹത്തിന്റെ അറസ്റ്റും തടവിലാക്കലുമെന്ന് നവൽനിയെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന നവൽനി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് ശിക്ഷാ കോളനികളിലേക്ക് പ്രവേശനം നേടാൻ അഭിഭാഷകർ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് വക്താവ് കിര യർമിഷ് തിങ്കളാഴ്ച എക്‌സിൽ പറഞ്ഞു. മോസ്‌കോയുടെ കിഴക്കുള്ള ഐകെ-6 പീനൽ കോളനിയിലാണ് നവൽനിയെ അവസാനമായി തടവിലാക്കിയത്.

നവാൽനിയുടെ തിരോധാനം സംബന്ധിച്ച റിപ്പോർട്ടുകളിൽ തങ്ങൾ അതീവ ഉത്കണ്ഠാകുലരാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. “അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണം. അദ്ദേഹത്തേ ജയിലിലടയ്ക്കാൻ പാടില്ലായിരുന്നു, മോസ്കോയിലെ ഞങ്ങളുടെ എംബസിയുമായി ചേർന്ന് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്. ” യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also read: കാലത്തെ അതിജീവിച്ച ആസ്വാദനം: 29 വർഷങ്ങൾക്കുശേഷവും ചലച്ചിത്രമേളയിൽ ഹീറോ ‘വിധേയൻ’ തന്നെ; ആർപ്പുവിളിച്ച് ആഘോഷമാക്കി ജനം

 

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ...

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട്...

Related Articles

Popular Categories

spot_imgspot_img