നടുക്കത്തോടെയല്ലാതെ ഈ കാഴ്ച നിങ്ങൾക്ക് കാണാനാവില്ല. ഗസ്സയിലെ അല്‍ നാസര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ ഐ.സി.യുവിൽ നിരന്നു കിടക്കുന്നത് എന്താണെന്നതുപോലും ആദ്യം തിരിച്ചറിയാനാവില്ല. അത്, ഐ.സി.യു കിടക്കകളില്‍ പരിചരണം കിട്ടാതെ മരിച്ച്‌ ദ്രവിച്ച അഞ്ച് പിഞ്ചോമനകളുടെ അഴുകിയ മൃതദേഹങ്ങളാണ്. ജനിച്ച്‌ ദിവസങ്ങളും മാസങ്ങളും മാത്രം പിന്നിട്ട കുഞ്ഞുമക്കളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍. മരുന്നുകുത്തി വെച്ച ഡ്രിപ്പുകളിലും കിടക്കകളിലും പുഴുവരിക്കുന്നു… വെടിനിര്‍ത്തലിന്റെ നാലാം ദിവസം ആശുപത്രിക്കുള്ളില്‍ കടന്ന അല്‍ മശ്ഹദ് ടി.വി ലേഖകൻ മുഹമ്മദ് ബലൂശയാണ് ഐ.സി.യു കിടക്കകളിലെ കുട്ടികളുടെ ചീഞ്ഞളിഞ്ഞ മൃതദേഹത്തിന്റെ ദൃശ്യം പുറത്തെത്തിച്ചത്.

ഹമാസിന്റെ താവളമാണെന്നാരോപിച്ചാണ് ഇസ്രായേല്‍ അധിനിവേശ സേന അല്‍ നാസര്‍ ആശുപത്രി ഒഴിപ്പിച്ചത്. ആശുപത്രിക്കു നേരെ മൂന്നാഴ്ചകൾക്കുമുന്പ് ഇസ്രായേല്‍ സൈന്യം കനത്ത ആക്രമണം നടത്തുന്നതിന് മുൻപേ രോഗികളെയും ഡോക്ടര്‍മാരെയും കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഐ.സി.യുവില്‍ ചികിത്സയിലുള്ള കുട്ടികളെ മാറ്റാൻ അനുവദിച്ചില്ല. ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാതെ ആ കുരുന്നുകൾ ഓരോരുത്തരായി മരണത്തിനു കീഴടങ്ങി. മൃതദേഹങ്ങള്‍ കിടക്കകളില്‍നിന്ന് നീക്കാനും ഖബറടക്കാനും പോലും സൈന്യം അനുമതി നല്‍കിയില്ലെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. മുസ്തഫ അല്‍ കഹ്‍ലൂത് പറഞ്ഞു. കുട്ടികളുടെ അവസ്ഥയെക്കുറിച്ച്‌ നേരത്തേ റെഡ്ക്രോസ് അടക്കം അന്താരാഷ്ട്ര സംഘടനകള്‍ക്ക് വിവരം നല്‍കിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു

ഷെഫീൽഡ്∙ ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഇന്നലെ...

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് പത്ര ഏജൻ്റിന് ദാരുണാന്ത്യം; 3 പേർ രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ്...

അമിതമായാൽ ഉപ്പും വിഷം; മരിക്കുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒരോ വർഷവും അധിക അളവിലുള്ള ഉപ്പ് മൂലം...

ഷൂട്ടിം​ഗിനിടെ തീപിടിത്തം; നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു മുംബൈ: ഷൂട്ടിം​ഗിനിടെയുണ്ടായ തീപിടുത്തത്തിൽ...

യൂറോപ്പിലേക്ക് വിനോദയാത്ര…ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയ ചാർലി പിടിയിൽ

കൊടുങ്ങല്ലൂർ ∙ ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം...

Related Articles

Popular Categories

spot_imgspot_img