ലോകകപ്പിന് പിന്നാലെ ടി 20 യെ വരവേൽക്കാനൊരുങ്ങി ആരാധകർ; ഈ നായകന്മാർക്ക് സ്ഥാനമുണ്ടാകില്ല, രോഹിതും പുറത്തിരിക്കും

മുംബൈ: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഏകദിന ലോകകപ്പ് സമാപനത്തിലേക്ക് അടുക്കുകയാണ്. ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ് മുഴുവൻ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പാണ്. കുട്ടി ക്രിക്കറ്റ് ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദിയാവുന്നത്. ഇതിനോടകം ടീമുകളെല്ലാം ടി20 ലോകകപ്പിനായുള്ള പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു.

അതേസമയം, ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ നായകന്മാരായവരില്‍ ചിലരെ ടി20 ലോകകപ്പില്‍ ടീമില്‍ പോലും കാണാൻ സാധിക്കില്ല. ടി20 ഫോര്‍മാറ്റില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ള ഏകദിന ലോകകപ്പിലെ നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ടെംബ ബാവുമ

ഈ പട്ടികയിൽ ഒന്നാമൻ ദക്ഷിണാഫ്രിക്കന്‍ നായകനായ ടെംബ ബാവുമയാണ്. ബാവുമ ഏകദിന ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഫ്രീ വിക്കറ്റ് താരമായി ബാവുമ മാറിയിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ നായകനാണെങ്കിലും ടി20 ഫോര്‍മാറ്റില്‍ ബാവുമക്ക് ടീമില്‍ സ്ഥാനമുണ്ടായേക്കില്ല. എയ്ഡന്‍ മാർക്രം ദക്ഷിണാഫ്രിക്കയെ ടി20യില്‍ നയിക്കാന്‍ ആണ് സാധ്യത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവില്ലാത്ത താരമാണ് ബാവുമ. ടി20യില്‍ മികച്ച താരനിര ദക്ഷിണാഫ്രിക്കയ്ക്കുള്ളതിനാല്‍ ബാവുമയെ ടി20 ലോകകപ്പ് ടീമില്‍ കാണാനാവില്ലെന്ന കാര്യം ഉറപ്പാണ്.

ദസുന്‍ ഷനക

രണ്ടാമത്തെ താരം ശ്രീലങ്കയുടെ ദസുന്‍ ഷനകയാണ്. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് ഷനകയാണ്. എന്നാല്‍ പാതിവഴിയില്‍ പരിക്കേറ്റതോടെ ഷനകയ്ക്ക് പുറത്തിരിക്കേണ്ടി വന്നു. ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ശ്രീലങ്ക കാഴ്ചവെച്ചത്. ഇതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ഐസിസിയും ശ്രീലങ്കയെ വിലക്കി. ടി20 ലോകകപ്പിന് മുമ്പ് വിലക്ക് മാറ്റിയാല്‍ ഷനക കളിച്ചേക്കും. അല്ലാത്ത പക്ഷം ഷനകയെ ടി20 ലോകകപ്പില്‍ കാണാന്‍ സാധിച്ചേക്കില്ല.

രോഹിത് ശര്‍മ

മൂന്നാമത്തെ താരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകനാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് രോഹിത് ശര്‍മയാണ്. തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ടി20 ലോകകപ്പ് കളിക്കാനുള്ള താല്‍പര്യം രോഹിത് ഇതിനോടകം അറിയിച്ചുകഴിഞ്ഞു. എന്നാല്‍ സമീപകാലത്ത് ഇന്ത്യ കളിച്ച ടി20യിലൊന്നും രോഹിത്തിന് സ്ഥാനമില്ലായിരുന്നു. അതുകൊണ്ടുതന്നെ രോഹിത് ടി20 ഫോര്‍മാറ്റില്‍ ഇനി തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്.

രോഹിത് പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കുന്ന ബാറ്റ്സ്മാനാണ്. ഏകദിന ലോകകപ്പിന്റെ പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് രോഹിത് കാഴ്ചവെക്കുന്നത്. എന്നാല്‍ നായകസ്ഥാനം ഒഴിഞ്ഞാല്‍ ടി20യില്‍ രോഹിത് തുടരുന്ന കാര്യം സംശയമാണ്.

ഹഷ്മത്തുല്ല ഷാഹിദി

അഫ്ഗാനിസ്ഥാന്‍ ഇത്തവണ ചരിത്ര കുതിപ്പാണ് ഏകദിന ലോകകപ്പില്‍ കാഴ്ചവെച്ചത്. പാകിസ്താനെ അട്ടിമറിച്ചത് ഉള്‍പ്പെടെ നാല് ജയങ്ങള്‍ നേടാന്‍ അഫ്ഗാനായി. ഹഷ്മത്തുല്ല ഷാഹിദിയെന്ന നായകന് കീഴിലാണ് അഫ്ഗാന്‍ മികച്ച പ്രകടനം നടത്തിയത്. എന്നാല്‍ ഷാഹിദി ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ല ഷാഹിദി. അതുകൊണ്ടുതന്നെ ടി20 ഫോര്‍മാറ്റില്‍ നിന്ന് അദ്ദേഹം തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍.

ഷക്കീബ് അല്‍ ഹസൻ

ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനും ടി20 ലോകകപ്പ് കളിച്ചേക്കില്ല. മോശം പ്രകടനമാണ് ഏകദിന ലോകകപ്പില്‍ ടീം കാഴ്ചവെച്ചത്. കൂടാതെ നായകനെന്ന നിലയിലും ഷക്കീബിന് കാര്യമായൊന്നും ചെയ്യാനായില്ല. സഹതാരങ്ങളുമായുള്ള വിവാദങ്ങളും ഷക്കീബിനെ പുറത്തിരുത്താന്‍ ബംഗ്ലാദേശിനെ നിര്‍ബന്ധിതരാക്കും. മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഷക്കീബിനെ ബംഗ്ലാദേശ് ടി20യില്‍ കൈവിടാനുള്ള സാധ്യതയാണുള്ളത്. അതേസമയം ഇംഗ്ലണ്ട് മോശം പ്രകടനമാണ് ഏകദിന ലോകകപ്പില്‍ നടത്തിയതെങ്കിലും ജോസ് ബട്ലര്‍ തന്നെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിച്ചേക്കും എന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു: വെട്ടിയത് ആൺസുഹൃത്തെന്ന് സൂചന

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ആണ് സൂര്യ എന്ന യുവതിയെ...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ...

Related Articles

Popular Categories

spot_imgspot_img