ഓക്സിജൻ കണ്ടെത്തി ! ഇനി ചൊവ്വയിൽ മനുഷ്യർക്കും ജീവിക്കാം; നിർണായ കാൽവയ്‌പ്പ് നടത്തി ശാസ്ത്രലോകം

ചൊവ്വയിൽ സമാന്തര ലോകം എന്ന സങ്കല്പത്തിനായി മനുഷ്യൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അതിനു ഏറ്റവും വലിയ വിലങ്ങുതടിയാണ് അവിടെ ഓക്സിജൻ ഇല്ല എന്നത്. ഇ​തി​ന് പ​രി​ഹാ​രം തേ​ടു​ന്ന ശാസ്ത്രജ്ഞ​ർ​ക്കു മു​ന്നി​ൽ പുതിയൊരു ലോകം തുറക്കുകയാണ് AI എന്ന നിർമിതബുദ്ധി. ചൈ​ന​യി​ലെ ഗ​വേ​ഷ​ക​ർ വി​ക​സി​പ്പി​ച്ച, നി​ർ​മി​ത ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ര​സ​ത​ന്ത്ര വി​ദ​ഗ്ധ​നാ​യ’ റൊ​ബോ​ട്ട് ആ​ണ് ഈ ​ ​രം​ഗ​ത്ത് വി​പ്ല​വം തീ​ർ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ചൊ​വ്വ​യി​ലെ ജ​ല​ത്തി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ ഇ​വ വിജയം കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. ചൈ​ന​യി​ലെ ഹെ​ഫെ​യി​ലു​ള്ള സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി യൂണിവേഴ്സിറ്റിയിലെ ഗ​വേ​ഷ​ക​രാ​ണ് വി​പ്ല​വ​ക​ര​മാ​യ ഗ​വേ​ഷ​ണ​ത്തി​ന് പിന്നിൽ.

ചൊവ്വയിൽ ഉള്ള ഉൽക്കാശിലകളിൽ നിന്ന് ഓക്സിജൻ ഉൽപാദിപ്പിക്കുന്ന സംയുക്തങ്ങളെ നിർമ്മിത ബുദ്ധിയിലെ ഈ ‘ശാസ്ത്രജ്ഞൻ’ വേർതിരിച്ചെടുത്തു. ഇരുമ്പ്, നിക്കൽ, മാംഗനീസ്, മഗ്നീഷ്യം, അലുമിനിയം, കാൽസ്യം എന്നിങ്ങനെ പാറകളിൽ കാണപ്പെടുന്ന ആറ് ലോഹ മൂലകങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ദശലക്ഷക്കണക്കിന് തന്മാത്രകളെ ലേസർ സ്കാനിംഗ് സംവിധാനം ഘടിപ്പിച്ച റോബോട്ട് തിരിച്ചറിഞ്ഞു. ആറ് ആഴ്ചകൾക്കുള്ളിൽ 243 വ്യത്യസ്ത തന്മാത്രകളെ വേഗത്തിൽ സമന്വയിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്ത. മനുഷ്യബുദ്ധിക്ക് ചെയ്യാനാകുന്നതിലും വളരെയേറെ മടങ്ങ് വേഗതയിൽ ഇത് ചെയ്ത റോബോട്ട് ചൊവ്വയെപ്പോലെയുള്ള താപനിലയിൽ ജലത്തെ വിഭജിക്കാൻ കഴിവുള്ള, മികച്ച പ്രവർത്തനക്ഷമതയുള്ള ഉൽപ്രേരകം വേർതിരിച്ചെടുത്തു. സമാനമായ പരീക്ഷണം നടത്തുന്നതിന് ഒരു മനുഷ്യ ശാസ്ത്രജ്ഞന് 2,000 വർഷത്തെ സമയപരിധി വേണ്ടിടത്താണ് നിർമ്മിത ബുദ്ധിയുടെ ഈ നേട്ടം.

ഈ മുന്നേറ്റത്തിന് ഭാവിയിലെ ചൊവ്വ ദൗത്യങ്ങൾക്ക്, പ്രത്യേകിച്ച് ഇവിടെനിന്നും വിഭവങ്ങൾ കൊണ്ടുപോകുന്നതിലും ഭൂമിയിൽ നിന്ന് ഓക്സിജൻ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നതിലും ഗണ്യമായ പങ്കുവഹിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.

Also read: കണ്ണൂരിൽ AI ക്യാമറയിൽ വീണ്ടും അജ്ഞാത സ്ത്രീ ! ഇത്തവണ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

ലഹരി പിടികൂടാനെത്തിയെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; നാല് യുവാക്കൾ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് ലഹരി പിടികൂടാനെത്തിയെ എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ച നാല് യുവാക്കൾ...

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

അയര്‍ലണ്ടില്‍ ആദ്യം ! യാത്ര കഴിഞ്ഞെത്തിയ യുവാവിൽ കണ്ടെത്തിയത് മാരക വൈറസ്; കരുതലിൽ അധികൃതർ

ലോകമെങ്ങും മാരകമായി പടരുന്ന പലതരം വൈറസുകളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് എം...

Related Articles

Popular Categories

spot_imgspot_img