കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രശ്നം ഒതുക്കാന്‍ ശ്രമിച്ച് രാജ്യസഭ മുന്‍ എം.പിയും നടനുമായ സുരേഷ്ഗോപി. മാസങ്ങള്‍ക്കകം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന താരത്തിന് തിരിച്ചടിയാകുന്നതാണ് വിവാദമെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നു.ഇത്തരമൊരു വിഷയത്തില്‍ ആരോപണ വിധേയനാകുന്ന രാഷ്ട്രീയഭാവിക്ക് തടസമാകുമെന്ന് ചിലര്‍ സുരേഷ്ഗോപിയെ അറിയച്ചതായും സൂചനയുണ്ട്. അതുകൊണ്ട് തന്നെ ബഹളങ്ങളൊന്നുമില്ലാതെ സംഭവം രമ്യമായി പരിഹരിക്കാനാണ് ശ്രമം. ഇതേ നിര്‍ദേശം ബിജെപി കേന്ദ്രനേതൃത്വവും നല്‍കി. പ്രശ്‌ന പരിഹാരത്തിനായി മാധ്യമപ്രവര്‍ത്തകയെ പല തവണ ഫോണില്‍ വിളിച്ചുവെന്ന് സുരേഷ്?ഗോപി വ്യക്തമാക്കി. അവര്‍ ഫോണെടുക്കാന്‍ തയാറായില്ല. തുടര്‍ന്നായിരുന്നു താരം മാപ്പ് പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരുടെ സംഘടന സുരേഷ്ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മാധ്യമങ്ങളുടെ മുന്നില്‍ വച്ച് വളരെ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്ന് സുരേഷ്?ഗോപി പറയുന്നു.അത് കൊണ്ട് തന്നെ തന്റെ പ്രവൃത്തി ഏതെങ്കിലും തരത്തില്‍ മോശമായി തോന്നുകയോ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ കുട്ടിയോട് ക്ഷമ ചോദിക്കുന്നു എന്നാണ് സുരേഷ് ഗോപയുടെ വാക്കുകള്‍. ഫേസ്ബുക്കിലൂടെയുള്ള നടന്റെ മാപ്പ്പറച്ചില്‍ മാധ്യമപ്രവര്‍ത്തകയും മാനേജ്മെന്റും അംഗീകരിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ അതിനൊന്നും വഴങ്ങാതെ നടപടിയുമായി മുന്നോട്ട് പോവുകയാണന്ന് മാധ്യമ പ്രവര്‍ത്തക ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനമായ മീഡിയ വണ്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പൂര്‍ണ പിന്തുണയെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.
കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. മാധ്യമപ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റമായിരുന്നു പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തിയത്. തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ച സുരേഷ് ഗോപിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറി. എന്നാല്‍ വീണ്ടും അതേ പെരുമാറ്റം ഉണ്ടായതോടെ അവര്‍ കൈ തട്ടിമാറ്റി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങള്‍ നിറയെ സുരേഷ് ഗോപിയുടെ പ്രവൃത്തിയെ ന്യായീകരിച്ചും , എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരളപത്രപ്രവര്‍ത്തകയൂണിയന്‍ ആവശ്യപ്പെട്ടു. ”തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളോടുമുള്ള അവഹേളനമാണിത്. ഇതിനെ എത്രയൊക്കെ ന്യായീകരണം നിരത്തിയാലും സുരേഷ് ഗോപിയെ അംഗീകരിക്കാന്‍ കഴിയില്ല. തോളില്‍ വച്ച കൈ തട്ടി മാറ്റിയിട്ടും വീണ്ടും അങ്ങനെ തന്നെ ആവര്‍ത്തിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഒരു സിനിമാതാരമാണന്ന് വച്ച് എന്തും കാണിക്കാമെന്ന രീതി ശരിയല്ല. ഇതിനെതിരെ വനിതാകമ്മീഷനില്‍ പരാതി നല്‍കുമെന്നും ഉചിതമായ മറ്റ് നടപടികള്‍ സ്വീകരിക്കുമെ”ന്നും യൂണിയന്‍ പറഞ്ഞു.
നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ ഉയരുന്നുണ്ട്. ഒരിക്കലും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പെരുമാറ്റം ഉണ്ടാകില്ലയെന്നും അതൊരു തെറ്റിദ്ധാരണയാണെന്നുമെന്ന രീതിയിലാണ് നടനെ അനുകൂലിച്ചുള്ള കമന്റുകള്‍
Read Also: 28.10.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ