web analytics

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളം: ഒറ്റ എം.എൽ.എ സ്ഥാനത്തിനായി ദേവികുളത്ത് ഇത്തവണ അങ്കമുറുകുന്നത് നാല് “രാജാക്കന്മാർ” തമ്മിലാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ, ബി.എസ്.പി മുന്നണികളുടെ സ്ഥാനാർത്ഥികളിൽ രണ്ട് പേർക്ക് “രാജ” എന്ന പേരും മറ്റിരണ്ടുപേർക്ക് “രാജേന്ദ്രൻ” എന്ന പേരുമാണുള്ളത് എന്നതാണ് പ്രത്യേകത.

എൽ.ഡി.എഫിനായി നിലവിലെ എം.എൽ.എ എ. രാജയും യു.ഡി.എഫിനായി എഫ്. രാജയും മത്സരരംഗത്തുണ്ട്. എ. രാജയുടെ രണ്ടാം അങ്കമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള എഫ്. രാജയുടെ കന്നിയങ്കമാണ് ഇത്തവണ.

അതേസമയം, എൻ.ഡി.എ സ്ഥാനാർത്ഥിയായി മുൻ എം.എൽ.എ എസ്. രാജേന്ദ്രനും ബി.എസ്.പി സ്ഥാനാർത്ഥിയായി വി.ബി. രാജേന്ദ്രനും മത്സരിക്കുന്നു. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ സി.പി.എം പ്രതിനിധിയായി ദേവികുളം എം.എൽ.എയായിരുന്ന എസ്. രാജേന്ദ്രൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബി.ജെ.പിയിൽ ചേർന്നത്. വി.ബി. രാജേന്ദ്രന്റെയും ഇത് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ്.

ഒരോ വോട്ടും നിർണായകമായ സാഹചര്യത്തിൽ സ്ഥാനാർത്ഥികളുടെ പേരിലുള്ള ഈ സാമ്യം വോട്ടിംഗ് മെഷീനിൽ പേര് നോക്കി വോട്ട് ചെയ്യുന്നവരെ ആശയക്കുഴപ്പത്തിലാക്കുമോ എന്ന ആശങ്കയിലാണ് മുന്നണികൾ.

English Summary
In Devikulam, four candidates with similar names are contesting for a single MLA seat, creating a unique electoral scenario. Two candidates are named “Raja” (A. Raja – LDF, F. Raja – UDF) and two are “Rajendran” (S. Rajendran – NDA, V.B. Rajendran – BSP).
Incumbent MLA A. Raja is seeking re-election, while F. Raja and V.B. Rajendran are first-time candidates. Former CPM MLA S. Rajendran, who recently joined BJP, is contesting as NDA candidate.
Political fronts are concerned that the similarity in names may confuse voters during polling.

devikulam-election-four-candidates-similar-names-raja-rajendran

ദേവികുളം, തെരഞ്ഞെടുപ്പ്, എരാജ, എഫ്‌രാജ, എസ്‌രാജേന്ദ്രൻ, രാഷ്ട്രീയവാർത്ത, കേരളരാഷ്ട്രീയം

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ കവാസാക്കി രോഗം സ്ഥിരീകരിച്ചു; കുട്ടികളിലെ കടുത്ത പനിയും ചുവന്ന കണ്ണുകളും നിസ്സാരമാക്കരുത്; ലക്ഷണങ്ങൾ ഇവയാണ്

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു കട്ടപ്പന സഹകരണ ആശുപത്രിയിൽ...

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

തട്ടിപ്പ് കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

തട്ടിപ്പ് കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ കൊച്ചി: ജോലി വാഗ്ദാനം ചെയ്ത്...

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100...

കേരളത്തിൽ കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ ഉയരുമെന്ന...

Related Articles

Popular Categories

spot_imgspot_img