web analytics

പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർഥി

പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർഥി

കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർഥിയിൽ മാറ്റം വരുത്തി. നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിനാൽ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു.

കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി പാത്തിക്കൽ ആണ് പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായി രംഗത്തെത്തുന്നത്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലാ ഭാരവാഹിയുമായ ജിബിയുടെ സ്ഥാനാർഥിത്വം കോൺഗ്രസിന് തിരിച്ചടിയാകുന്നതായി വിലയിരുത്തപ്പെടുന്നു.

ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് സ്ഥാനാർഥിത്വം മാറ്റാൻ തീരുമാനിച്ചത്. ഇതോടെ പെരുമ്പാവൂരിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോയും അവസാന നിമിഷം റദ്ദാക്കിയിരുന്നു.

അതേസമയം, ഏറ്റുമാനൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വീണാ നായർക്കും വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് താൻ മത്സരിക്കില്ലെന്ന് വീണ നായർ തന്നെ സ്ഥിരീകരിച്ചു.

രണ്ട് ചലച്ചിത്ര താരങ്ങളുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഇല്ലാത്തത് ട്വന്റി 20ക്കും എൻഡിഎക്കും വലിയ തിരിച്ചടിയായി.

വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് ഫോം-6 പ്രകാരം പേര് ചേർക്കാൻ അവസരം ഉണ്ടായിരുന്നുവെങ്കിലും, നോമിനേഷൻ അവസാന തീയതിക്ക് മുൻപ് അത് സാധ്യമാകുമോ എന്ന ആശങ്കയാണ് സ്ഥാനാർഥി മാറ്റത്തിന് കാരണമായത്.

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ താമസിക്കുന്ന ലക്ഷ്മിപ്രിയയുടെ പേര് അവിടെയും, മുൻ താമസസ്ഥലമായ തൃക്കാക്കരയിലെയും വോട്ടർ പട്ടികയിൽ ഇല്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img