രാവിലെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന കാര്യമാണ്. ഇത് ദഹനത്തെ സഹായിക്കുന്നു, മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നു, വിഷവസ്തുക്കളെ പുറന്തള്ളുന്നു, ജലാംശം നിലനിർത്താൻ സഹായിക്കുന്നു. എങ്കിലും ഇങ്ങനേ ചൂടുവെള്ള എം കുടിക്കുമ്പോൾ നമ്മൾ വരുത്തുന്ന അച്ചില തെറ്റുകൾ അതിന്റെ യഥാർത്ഥ ഫലം ലഭിക്കുന്നതിന് തടസ്സമായേക്കാം. രാവിലെ ചൂടുവെള്ളം കുടിക്കുമ്പോൾ ഒഴിവാക്കേണ്ട ചില തെറ്റുകൾ ഇതാ:
രാവിലെ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും, അത് കടുത്ത ചൂടുള്ള വെള്ളം ആയിരിക്കരുത്. കടുത്ത ചൂടുവെള്ളം വായ, തൊണ്ട, ദഹനനാളം എന്നിവിടങ്ങളിലെ അതിലോലമായ കോശങ്ങളെ നശിപ്പിക്കും. സുഖപ്രദമായ ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
നിങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉറവിടവും ഗുണനിലവാരവും പ്രധാനമാണ്. ടാപ്പ് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ മലിനീകരണം ഒഴിവാക്കാൻ ശുദ്ധവും ഫിൽട്ടർ ചെയ്തതുമായ വെള്ളം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ വിപരീത ഫലമായിരിക്കും ഉണ്ടാകുക.
ഉറക്കമുണർന്നയുടൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാൽ ഓർക്കുക, രാത്രി മുഴുവൻ നിഷ്ക്രിയമായിരുന്ന നിങ്ങളുടെ വായ ബാക്ടീരിയകളുടെ ഒരു കൂടാരമായിരിക്കും. അതിനാൽ, ചൂടുള്ള വെള്ളം കുടിക്കുന്നതിന് മുമ്പ് പല്ല് തേക്കുക അല്ലെങ്കിൽ കുറഞ്ഞത് വായ കഴുകുക.
ചിലർ രാവിലെ ആദ്യം തണുത്ത വെള്ളം കുടിക്കുന്നത് ചൂടുവെള്ളം കുടിക്കുന്നതുപോലെതന്നെ പ്രയോജനകരമാണെന്ന് തെറ്റിദ്ധരിക്കുന്നു. എന്നാൽ ഇത് തീറ്റ്റായ ധാരണയാണ്. കാരണംചൂടുവെള്ളം ദഹനവ്യവസ്ഥയെയും മെറ്റബോളിസത്തെയും കിക്ക്സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്നു, അതേസമയം തണുത്ത വെള്ളം ശരീരത്തിന് രാവിലെ ഒരു ഷോക്ക് ലഭിക്കുന്നതിന് സമാനമാണ്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു.
ഒറ്റയടിക്ക് അമിതമായ അളവിൽ ചെറുചൂടുള്ള വെള്ളം കുടിക്കാതിരിക്കുക. സാവധാനം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് വെളളം ആഗിരണം ചെയ്യാനും അത് വേണ്ട രീതിയിൽ ഉപയോഗിക്കാനും സമയം നൽകുന്നു.
ചൂടുള്ള വെള്ളം സംഭരിക്കാനും കുടിക്കാനും ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ തിരഞ്ഞെടുക്കുക, കാരണം അവ ഒരേ ആരോഗ്യത്തിന് അപകടമുണ്ടാക്കില്ല. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലതല്ല. പലരും രുചി വർധിപ്പിക്കാൻ ചെറുചൂടുള്ള വെള്ളത്തിൽ സുഗന്ധങ്ങളോ മധുരമോ നാരങ്ങയോ ചേർക്കുന്നു. അൽപം നാരങ്ങ ഗുണം ചെയ്യുമെങ്കിലും, അമിതമായ പഞ്ചസാരയോ കൃത്രിമ മധുരമോ ചേർക്കുന്നത് ഈ ശീലത്തിന്റെ ആരോഗ്യ ഗുണങ്ങളെ ഇല്ലാതാക്കും.